സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ-സൂര്യ ടീം ആദ്യമായി ഒന്നിക്കുന്ന കാപ്പാൻ. മോഹൻലാൽ ഇന്ത്യൻ പ്രധാനമന്ത്രി ആയി അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ് ആണ്. പ്രധാന മന്ത്രിയുടെ അംഗ രക്ഷകൻ ആയ എൻ എസ് ജി കമാൻഡോ ആയിട്ടാണ് സൂര്യ എത്തുന്നത്.ചിത്രത്തിലെ ഹേയ് അമീഗോ എന്ന ഗാനത്തിന്റെ വീഡിയോ സോങ്ങ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വീഡിയോ കാണാം