ദുൽഖർ സൽമാൻ നായകനായി എത്തുന്ന തമിഴ് ചിത്രം ഹേയ് സിനാമികയിലെ ഗാനം പുറത്തുവന്നു.തമിഴ് സൂപ്പർ താരം സിലമ്പരശന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്. ദുൽഖറിനൊപ്പം അദിതി റാവുവാണ് ഗാനരംഗത്തിലുള്ളത്.
ഗാനത്തിന് വരികൾ രചിച്ചത് മദൻ കർക്കിയും സംഗീതം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയുമാണ്. ഇതിലെ മറ്റു രണ്ടു ഗാനങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. അതിലൊന്ന് ദുൽഖർ ആലപിച്ച ‘അച്ചമില്ലൈ’ എന്ന ഗാനമായിരുന്നു. അതിന് ശേഷം കാജൽ അഗർവാളും ദുൽഖറും ഒന്നിച്ചെത്തിയ ഒരു ഗാനം കൂടി പുറത്തു വന്നിരുന്നു.
പ്രശസ്ത നൃത്ത സംവിധായികയായ ബൃന്ദ മാസ്റ്ററുടെ സംവിധാന അരങ്ങേറ്റമാണ് മാര്‍ച്ച് 3ന് തീയറ്ററുകളില്‍ എത്താനിരിക്കുന്ന ഹേയ് സിനാമിക. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രീത ജയരാമനാണ് നിർവഹിച്ചിരിക്കുന്നത്. ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വയാകോം 18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. നക്ഷത്ര നാഗേഷ്, മിര്‍ച്ചി വിജയ്, ഥാപ, കൗശിക്, അഭിഷേക് കുമാര്‍, പ്രദീപ് വിജയന്, കോതണ്ഡ രാമന്, ഫ്രാങ്ക്, സൗന്ദര്യ, നഞ്ചുണ്ടന്, ജെയിന് തോംപ്സണ്, രഘു, സംഗീത, ധനഞ്ജയന്, യോഗി ബാബു തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു