ഷെയ്ൻ നിഗം നായകനായി എത്തുന്ന പുതിയ ചിത്രമാണ് വലിയ പെരുന്നാൾ.നവാഗതനായ ഡിമൽ ഡെന്നിസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും തശ്രീഖ് അബ്ദുൽ സലാമും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.അൻവർ റഷീദ് അവതരിപ്പിച്ച്,മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷാ രാജീവ് ആണ് ചിത്രം നിർമിക്കുന്നത്.സുരേഷ് രാജൻ ഛായാഗ്രഹണവും റെക്സ് വിജയൻ സംഗീതവും നൽകുന്നു.ചിത്രത്തിലെ ‘ഹേയ് സോങ്ങ്’ ലിറിക്കൽ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.സാജു ശ്രീനിവാസും സുചിത് സുരേഷനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.