മുന്‍ഭാര്യ ആംബര്‍ ഹേഡിനെതിരെ ഹോളിവുഡ് താരം ജോണി ഡെപ്പ്. ആംബര്‍ ഹേഡ് വലിച്ചെറിഞ്ഞ വോഡ്കയുടെ കുപ്പികൊണ്ട് കയ്യിലെ എല്ല് പൊട്ടിയെന്നാണ് ജോണി ഡെപ്പിന്റെ ആരോപണം. വിരലിലെ ചോരകൊണ്ട് ഭാര്യ ചെയ്യുന്ന ഉപദ്രവങ്ങള്‍ ചുവരില്‍ എഴുതിയെന്നും ജോണി ഡെപ്പ് പറഞ്ഞു. കോടതിയിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്.
ഹേഡിനെതിരെയുള്ള ജോണി ഡെപ്പിന്റെ മാനനഷ്ടക്കേസില്‍ വിചാരണ നടക്കുകയാണ്. ഇതിനിടെയാണ് ജോണി ഡെപ്പ് തുറന്നു പറഞ്ഞത്. എന്നാല്‍ കോടതി ഇത് പൂര്‍ണമായും മുഖവിലക്കെടുത്തിട്ടില്ല. കോടതിയില്‍ ജോണി ഡെപ്പ് പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞുവെന്നും ഇത് കോടതിമുറിയില്‍ പൊട്ടിച്ചിരിക്ക് ഇടയാക്കിയെന്നുമാണ് റിപ്പോര്‍ട്ട്. അഭിനയിച്ച സിനിമകളുടെ പേര് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് ഒഴികെ വേറൊന്നും പറയാന്‍ താരത്തിനായില്ല.
ജോണി ഡെപ്പിനെതിരെയുള്ള ഹേഡിന്റെ സംഭാഷണം കോടതിയില്‍ കേള്‍പ്പിച്ചിരുന്നു. ദേഹത്ത് സിഗരറ്റ് കൊണ്ട് പൊള്ളിച്ചു എന്നാണ് ഹേഡിന്റെ ആരോപണം. ഇത് പൂര്‍ണമായി തള്ളിക്കളഞ്ഞുകൊണ്ടാണ് ജോണി ഡെപ്പിന്റെ വാദം. താന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയെന്നാണ് ജോണി ഡോപ്പ് പറയുന്നത്.