നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഒരു താരമാണ് ഹണി റോസ്. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത് എങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു. പിന്നീട് തെലുങ്കിലും തമിഴിലും എല്ലാം താരം വേഷമിട്ടു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് നടി പങ്ക് വെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ്. സാരിയുടുത്തുള്ള താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പ്രശസ്ത ഫോട്ടോഗ്രാഫർ മനു മുളന്തുരുത്തിയാണ്. ഹണി ഏറ്റവും അവസാനം അഭിനയിച്ചത് മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിലാണ്.
അഭിനേത്രിയായാണ് താരത്തെ കൂടുതല്‍ പരിചയം. എന്നാലിപ്പോള്‍ നടി ഒരു ബിസിനസുകാരി കൂടിയാണ്. രാമച്ചം കൊണ്ടു നിര്‍മിക്കുന്ന ആയുര്‍വേദിക് സ്ക്രബര്‍ ഹണിറോസ് എന്ന ബ്രാന്‍ഡിന്റെ ഉടമ കൂടിയാണ് താരം. കുടുംബവും താരത്തിന്റെ ബിസിനസില്‍ സജീവമാണ്. അച്ഛന് വര്‍ഗീസ് തോമസും അമ്മ റോസ് വര്‍ഗീസും ചേര്‍ന്ന് തൊടുപുഴ മൂലമറ്റത്താണ് രാമച്ചത്തിന്റെ സ്ക്രബര്‍ യൂണിറ്റ് ആരംഭിച്ചത്. നൂറിലധികം ആളുകള്‍ ബിസിനസില്‍ ജോലി ചെയ്യുന്നുണ്ട്.