ബോയ്ഫ്രണ്ട് എന്ന സിനിമയിലെ ജൂലി എന്ന കഥാപാത്രമായി 2005ലാണ് ഹണി റോസ് മലയാള സിനിമയിലേക്ക് എത്തിയത്. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും തമിഴിലും കന്നഡയിലും താരം തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചു. മലയാളത്തിൽ മുൻനിര താരങ്ങൾക്കൊപ്പം പ്രത്യക്ഷപ്പെട്ട താരം ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ചെയ്തു. 2022ൽ മലയാളത്തിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും ഇടം നേടി ഗംഭീരതുടക്കം കുറിച്ചിരിക്കുകയാണ് താരം.
ഭദ്രി സംവിധാനം ചെയ്യുന്ന സുന്ദർ സി, ജയ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘പട്ടാംമ്പൂച്ചി’ എന്ന തമിഴ് സിനിമയാണ് 2022ൽ ഹണി റോസിന്റേതായി എത്തുന്ന ഒരു ചിത്രം. പട്ടാംമ്പൂച്ചിയിൽ നടൻ ജയ്ടെ ഒപ്പം നായികയായാണ് ഹണി റോസ് അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ എൺപതുകളിലെ ഒരു ജേണലിസ്റ്റ് ആയാണ് താരം എത്തുന്നത്. ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു വേഷമാണ് ഇതിലുള്ളത്. ഇതോടൊപ്പം, തെലുങ്കിലെ സൂപ്പർ ഹിറ്റ് സിനിമകളായ പുഷ്പ, ഡിയർ കോമ്രേഡ്, രംഗസ്ഥല, ശ്രീമാന്തുടു എന്നിവ നിർമ്മിച്ച മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ ഗോപിചന്ത് മലിനേനി സംവിധാനം ചെയ്യുന്ന സിനിമയിലും ഹണിറോസ് സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. നന്ദമൂരി ബാലകൃഷ്ണയുടെ നായികയായാണ് താരം ഈ ചിത്രത്തിൽ എത്തുന്നത്. ചിത്രം ജനുവരി അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ ആണ് മലയാളത്തിൽ ഹണി റോസിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഹണി റോസ് തമിഴ്, തെലുങ്ക് തുടങ്ങിയ അന്യഭാഷാ സിനിമകളിൽ അഭിനയിക്കുന്നത്.
മലയാളത്തിൽ ‘ബിഗ് ബ്രദർ’, ‘ഇട്ടിമാണി – മേഡ് ഇൻ ചൈന’, ‘കനൽ’ എന്നീ സിനിമകളിൽ സൂപ്പർസ്റ്റാർ മോഹൻലാലിന് ഒപ്പവും ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്സിൽ’ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പവും ‘സർ സി.പി’യിൽ ജയറാമിന് ഒപ്പവും, ‘മൈഗോഡി’ൽ സുരേഷ് ഗോപിക്ക് ഒപ്പവും ദിലീപിനൊപ്പം റിംഗ് മാസ്റ്റ്റിലും പ്രധാന വേഷങ്ങൾ ചെയ്തു. നായികയായി മാത്രമല്ല വേഷങ്ങൾ മാത്രമല്ല ആന്റി – ഹീറോയിൻ വേഷങ്ങളിലും ഹണിറോസ് അഭിനയമികവ് തെളിയിച്ചു. സൗണ്ട് ഓഫ് ബൂട്ട്, ഉപ്പുകണ്ടം ബ്രദേഴ്സ്, ട്രിവാൻഡ്രം ലോഡ്ജ്, 5 സുന്ദരികൾ, യൂ ടൂ ബ്രൂട്ടസ്, കുമ്പസാരം, ചങ്ക്സ്, ചാലക്കുടിക്കാരൻ ചങ്ങാതി എന്നീ സിനിമകളാണ് താരത്തിന്റെ ശ്രദ്ധേയമായ മറ്റു സിനിമകൾ.