ബോൾഡായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിൽ ഇടം പിടിച്ച ഹണി റോസിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. വിനയൻ സംവിധാനം നിർവഹിച്ച ബോയ്ഫ്രണ്ടിലൂടെ അരങ്ങേറ്റം കുറിച്ച ഹണി റോസിന്റെ കരിയർ മാറ്റിമറിച്ചത് ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രമാണ്. ഗ്ലാമറും ബോൾഡുമായ ആ കഥാപാത്രത്തിന് ശേഷം ഒട്ടനേകം മികച്ച കഥാപാത്രങ്ങൾ ഹണി റോസിന് ലഭിക്കുകയും ചെയ്തു. വൺ ബൈ ടു, ചങ്ക്സ് എന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. കലാഭവൻ മണിയുടെ ജീവിതകഥ പറയുന്ന വിനയൻ ഒരുക്കിയ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലാണ് അവസാനമായി ഹണി റോസ് അഭിനയിച്ചത്.