ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ നടിയാണ് ദീപ്തി സതി. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. തുടര്‍ന്ന് മമ്മൂട്ടി നായകനായ പുള്ളിക്കാരന് സ്റ്റാറാ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇതിന് പിന്നാലെ കന്നഡ-തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങിയ ജാഗര്‍ എന്ന ചിത്രത്തിലാണ് ദീപ്തി അഭിനയിച്ചത്. സോളോ, ലവകുശ, ലക്കീ, ഡ്രൈവിംഗ് ലൈസന്‍സ്, ലളിതം സുന്ദരം തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു.
View this post on Instagram
View this post on Instagram
View this post on Instagram
സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ഹോട്ട് ലുക്കിലാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. ഷോട്ട്സും ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. സിംപിള്‍ മേക്കപ്പാണ് താരം ഉപയോഗിച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് ലൈക്കും കമന്റുമായി എത്തിയത്.
വിനയന് സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടാണ് ദീപ്തിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പൃഥ്വിരാജ് നായകനാകുന്ന ഗോള്‍ഡാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. അല്‍ഫോണ്‍സ് പുത്രനാണ് സംവിധായകന്. നയന്‍താരയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.