അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും ബോളിവുഡിലെ സൂപ്പർ താരദമ്പതികളാണ്. സോഷ്യൽ മീഡയയിൽ ഇരുവരും ആരാധകരുമായി വളരെ രസകരമായി സംവദിക്കാറുണ്ട്. അതെ പോലെ ട്വിങ്കില്‍ കൂടുതൽ സമയം ആക്റ്റീവാണ്. ഇപ്പോള്‍ ബാബ ട്വിങ്കിള്‍ ഖന്നയുടെ പുതിയ തന്ത്രമാണ് ആരാധകരെ എങ്ങനെ ചിരിപ്പിക്കണമെന്നത്.അത് കൊണ്ട് തന്നെ മനുഷ്യര്‍ ഒരു പാടു ചിന്തിക്കാറുള്ള കാര്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് താരം.
View this post on Instagram
ട്വിങ്കിള്‍ കണ്ടെത്തിയിരിക്കുന്നത് ജീവിതകാലം മുഴുവന്‍ ഒരാളെത്തന്നെ പ്രണയിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരമാണ്. ഒരാളെ തന്നെ പ്രണയിച്ച് ജീവിതം പൂര്ണമാക്കണമെങ്കില് ഒരു മാര്‍ഗം മാത്രമേയുള്ളൂ. പെട്ടെന്നുതന്നെ മരിക്കുക. – താരം കുറിച്ചു. ടോയ്ലറ്റിന്റെ സീറ്റ് എപ്പോഴും ഉയര്‍ന്നു തന്നെയാണെന്ന് മനസിലാക്കിയതിന് പിന്നാലെയാണ് തനിക്ക് ഈ ചിന്ത വന്നതെന്നും തംര കൂട്ടിച്ചേര്‍ക്കുന്നു. ബാബ ട്വിങ്ക്ദേവ് എന്ന പേരിലാണ് താരം തന്റെ ആശയം പങ്കുവെച്ചിരിക്കുന്നത്.എന്നാൽ ആരാധകരുടെ കയ്യടി നേടുകയാണ് ഈ പോസ്റ്റ്.
View this post on Instagram
ചിലർ ചോദിക്കുന്നത് ഭര്‍ത്താവ് അക്ഷയ് കുമാറിനെക്കുറിച്ചാണോ പോസ്റ്റ് എന്നാണ്.അതെ പോലെ ഈ കാര്യത്തില്‍ അക്ഷയിനോട് ഉപദേശം ചോദിക്കുന്നതായിരിക്കും നല്ലതെന്നും ചിലര്‍ പറയുന്നത്. ബാബ ട്വിങ്ക്ദേവ് ബാബയ്ക്ക് എന്തായാലും ജയ് വിളിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.ട്വിങ്കിളിന്റെയും അക്ഷയ് കുമാറിന്റെയും വിവാഹം നടന്നത് 2001 ജനുവരി 17 ന് ആയിരുന്നു. ആരവ്, നിതാര എന്നിങ്ങനെ രണ്ടു മക്കളാണു ദമ്പതികൾക്ക്. ഈ വര്‍ഷമാണ് ഇരുവരും വിവാഹത്തിന്റെ 20-ാം വാര്‍ഷികം ആഘോഷിച്ചത്. അഭിനയലോകത്ത് നിന്നും മാറി നിൽക്കുന്ന ട്വിങ്കില്‍ ഖന്ന കോളമെഴുത്തുകാരിയും പുസ്തക രചയിതാവുമായി തിളങ്ങുകയാണ്.