Categories: Celebrities

ഒരാളെ മാത്രം ജീവിതകാലം മുഴുവൻ എങ്ങനെ പ്രണയിക്കണം ? മറുപടിയുമായി ട്വിങ്കിള്‍ ഖന്ന

അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും ബോളിവുഡിലെ  സൂപ്പർ താരദമ്പതികളാണ്. സോഷ്യൽ മീഡയയിൽ  ഇരുവരും ആരാധകരുമായി വളരെ രസകരമായി സംവദിക്കാറുണ്ട്. അതെ പോലെ  ട്വിങ്കില്‍ കൂടുതൽ സമയം ആക്റ്റീവാണ്. ഇപ്പോള്‍ ബാബ ട്വിങ്കിള്‍ ഖന്നയുടെ പുതിയ തന്ത്രമാണ്  ആരാധകരെ എങ്ങനെ  ചിരിപ്പിക്കണമെന്നത്.അത് കൊണ്ട് തന്നെ  മനുഷ്യര്‍ ഒരു പാടു  ചിന്തിക്കാറുള്ള  കാര്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് താരം.

ട്വിങ്കിള്‍ കണ്ടെത്തിയിരിക്കുന്നത് ജീവിതകാലം മുഴുവന്‍ ഒരാളെത്തന്നെ പ്രണയിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരമാണ്. ഒരാളെ തന്നെ  പ്രണയിച്ച്‌ ജീവിതം പൂര്‍ണമാക്കണമെങ്കില്‍ ഒരു മാര്‍ഗം മാത്രമേയുള്ളൂ. പെട്ടെന്നുതന്നെ മരിക്കുക. – താരം കുറിച്ചു. ടോയ്ലറ്റിന്റെ സീറ്റ് എപ്പോഴും ഉയര്‍ന്നു തന്നെയാണെന്ന് മനസിലാക്കിയതിന് പിന്നാലെയാണ് തനിക്ക് ഈ ചിന്ത വന്നതെന്നും തംര കൂട്ടിച്ചേര്‍ക്കുന്നു. ബാബ ട്വിങ്ക്ദേവ് എന്ന പേരിലാണ് താരം തന്റെ ആശയം പങ്കുവെച്ചിരിക്കുന്നത്.എന്നാൽ ആരാധകരുടെ കയ്യടി നേടുകയാണ് ഈ  പോസ്റ്റ്.

ചിലർ ചോദിക്കുന്നത് ഭര്‍ത്താവ് അക്ഷയ് കുമാറിനെക്കുറിച്ചാണോ പോസ്റ്റ് എന്നാണ്.അതെ പോലെ  ഈ കാര്യത്തില്‍ അക്ഷയിനോട് ഉപദേശം ചോദിക്കുന്നതായിരിക്കും നല്ലതെന്നും ചിലര്‍ പറയുന്നത്. ബാബ ട്വിങ്ക്ദേവ് ബാബയ്ക്ക് എന്തായാലും ജയ് വിളിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.ട്വിങ്കിളിന്റെയും അക്ഷയ് കുമാറിന്റെയും വിവാഹം നടന്നത് 2001 ജനുവരി 17 ന് ആയിരുന്നു. ആരവ്, നിതാര എന്നിങ്ങനെ രണ്ടു മക്കളാണു ദമ്പതികൾക്ക്. ഈ വര്‍ഷമാണ് ഇരുവരും വിവാഹത്തിന്റെ 20-ാം വാര്‍ഷികം ആഘോഷിച്ചത്. അഭിനയലോകത്ത് നിന്നും മാറി നിൽക്കുന്ന  ട്വിങ്കില്‍ ഖന്ന കോളമെഴുത്തുകാരിയും പുസ്തക രചയിതാവുമായി തിളങ്ങുകയാണ്.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago