പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. തീയറ്ററുകളില്‍ റിലീസായതിന് പിന്നാലെ ചിത്രം ഒടിടി പ്ലാറ്റ്ഫോമിലും എത്തിയിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിലെ ചില രംഗങ്ങള്‍ ട്രോളുകളില്‍ നിറയുകയാണ്.
ഹൃദയം സിനിമയും ജീവിതവും തമ്മില്‍ താരതമ്യം ചെയ്തുള്ള ട്രോളുകളുണ്ട്. ദര്‍ശന യഥാര്‍ത്ഥ ജീവിതത്തിലേക്ക് വന്നാല്‍ എങ്ങനെയായിരിക്കുമെന്നും ട്രോളന്മാര് പറയുന്നു. ദര്‍ശനയുടേയും നിത്യയുടേയും കണ്ണില്‍ നോക്കി കമിറ്റഡാണോ എന്ന് കണ്ടുപിടിക്കുന്ന അരുണിന്റെ കണ്ണില്‍ നോക്കി കള്ളലക്ഷണം കണ്ടുപിടിക്കുന്ന ഷോണ്‍ റോമിയുടെ കഥാപാത്രവുമുണ്ട് ട്രോളില്‍.
ജനുവരി 21നാണ് ഹൃദയം തീയറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കുറഞ്ഞ സമയംകൊണ്ട് തന്നെ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. പ്രണവ് മോഹന്‍ലാലിന് പുറമേ, ദര്‍ശന രാജേന്ദ്രന്, കല്ല്യാണി പ്രിയദര്ശന്, ജോണി ആന്റണി, അജു വര്‍ഗീസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളായി എത്തിയത്.