വാലന്റൈൻസ് ദിനത്തിൽ പ്രണയിതാക്കൾക്കായി റി-റിലീസിന് ഒരുങ്ങി പ്രണയചിത്രങ്ങൾ. പ്രണവ് മോഹൻലാൽ നായകനായി എത്തിയ, വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയം ഫെബ്രുവരി 10 മുതൽ വീണ്ടും തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങൾ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം ആണ് അറിയിച്ചത്.
കൊച്ചി, ചെന്നൈ, ബാംഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലാകും ഹൃദയം ആദ്യ റിലീസ്. വാലന്റൈൻസ് ഡേ പ്രമാണിച്ച് ഇംഗ്ലീഷിൽ നിന്നും ടൈറ്റാനിക്കും ഹിന്ദിയിൽ ഷാരൂഖിന്റെ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയും തമാഷയും(Tamasha), തമിഴിൽ നിന്നും വിണ്ണൈത്താണ്ടി വരുവായ, മിന്നലെ എന്നീ ചിത്രങ്ങളും റി- റിലീസ് ചെയ്യുന്നുണ്ടെന്നാണ് വിവരം. അതേസമയം മലയാളത്തിൽ നിന്നും നിവിൻ പോളിയുടെ പ്രേമവും റിലീസ് ചെയ്യുന്നുണ്ടെന്ന് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ളൈ ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണങ്ങൾ വന്നിട്ടില്ല.
#Romantic Re-Releases for #ValentinesDay weekend in #Chennai @_PVRCinemas
English – #Titanic
Hindi – #DDLJ, #Tamasha
Tamil – #Minnale, #VTV
Malayalam – #Premam, #Hridayam #ReturnOfRomance #ValentinesDay2023— Sreedhar Pillai (@sri50) February 10, 2023
കോവിഡിനു ശേഷം തിയറ്ററുകൾ സജീവമായപ്പോൾ 2022 ആദ്യം മലയാള സിനിമയിൽ വിജയം കൊണ്ടുവന്ന ചിത്രം പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയമാണ്. 2022 ജനുവരി 21ന് ആയിരുന്നു റിലീസ്. കോവിഡ് പ്രതിസന്ധികളെ തരണം ചെയ്ത് റിലീസ് ചെയ്ത സിനിമ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടിയോളം രൂപ നേടിയിരുന്നു. 100 ദിവസം പൂർത്തിയാക്കിയ ചിത്രത്തിൽ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും ആയിരുന്നു നായികമാർ.