മലയാളത്തിലെ ഏറ്റവും മികച്ച കോമഡി ചിത്രങ്ങളുടെ ഗണത്തിൽപ്പെടുന്ന ഒന്നാണ് മോഹൻലാൽ, ശോഭന, തിലകൻ, ജഗതി എന്നിവർ മത്സരിച്ച് അഭിനയിച്ച മിന്നാരം. അതിലെ ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു. ഇപ്പോഴിതാ മിന്നാരം ബോളിവുഡിലേക്ക് റീമേക്ക് ചെയ്തിരിക്കുകയാണ് പ്രിയദർശൻ.
പ്രിയദർശന്റെ തന്നെ ബോളിവുഡിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ഹംഗാമയുടെ തുടർച്ചയായിട്ടാണ് ഈ ചിത്രമെത്തുന്നത്. ഹംഗാമ ‘പൂച്ചക്കൊരു മൂക്കുത്തി’ എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു. ഹംഗാമ 2വിൽ ശിൽപ ഷെട്ടി, പരേഷ് റാവൽ, പ്രണിത, മീസാൻ, ജോണി ലിവർ, രാജ്പാൽ യാദവ് എന്നിങ്ങനെ ഒരു വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ജൂലൈ 23ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൾട്ടിപ്ലെക്സിലൂടെയാണ് ചിത്രത്തിന്റെ റിലീസ്.