ആളുകള്‍ ഇഷ്ടപ്പെടാന്‍ വേണ്ടി താന്‍ മാറാന്‍ തയ്യാറല്ലെന്ന് നടി പ്രിയ വാര്യര്‍. പറയാനുള്ളവര്‍ എപ്പോഴും ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും. അതിനനുസരിച്ച് തന്റെ സംസാരം മാറ്റാന്‍ തയ്യാറല്ലെന്നും താരം പറയുന്നു.
താന്‍ എങ്ങനെയാണോ യഥാര്‍ത്ഥത്തില്‍ അങ്ങനെ തന്നെ പുറത്തു കാണിക്കണമെന്ന് കരുതുന്ന വ്യക്തിയാണ് താന്‍. അല്ലാതെ ഒരു മാസ്ക്കിട്ട് നടക്കാന്‍ തനിക്കറിയില്ല. ഇത്തരത്തില്‍ മറച്ചുവച്ച് ജീവിക്കണം എന്നതില്‍ താന്‍ വിശ്വസിക്കുന്നില്ല. എപ്പോഴും സത്യസന്ധമായി നിലനില്ക്കാന് ശ്രമിക്കണം. കുറച്ചു കാലം കഴിയുമ്പോള്‍ ആളുകള്‍ക്ക് അതുമായി റിലേറ്റ് ചെയ്യാന്‍ കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ആളുകളെ ഇഷ്ടപ്പെടുത്താനായി ഒരു മാസ്ക് അണിഞ്ഞ് നടക്കാന്‍ താന്‍ താത്പര്യപ്പെടുന്നില്ലെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് പ്രിയ വാര്യര്‍. ചിത്രത്തിലൂടെ നടിക്ക് വലിയ മൈലേജാണ് ലഭിച്ചത്. ഇതിന് ശേഷം പ്രിയ അഭിനയിച്ച മലയാള ചിത്രം ഫോര്‍ ഇയേഴ്സ് അടുത്തയിടയ്ക്കാണ് തീയറ്ററുകളില്‍ എത്തിയത്. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്. സര്‍ജാനോ ഖാലിദാണ് ചിത്രത്തിലെ മറ്റൊരു പ്രദാന കഥാപാത്രത്തെ അവതരിപ്പിച്ചത്.