2016ല്‍ ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രം സംവിധാനം ചെയ്ത് മലയാള സിനിമയിലേക്ക് കടന്നുവന്നതാണ് ഒമര്‍ ലുലു. ചുരുക്കം സിനിമകളാണ് സംവിധാനം ചെയ്തതെങ്കിലും അവയെല്ലാം ശ്രദ്ധിക്കപ്പെട്ടതായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് ഒമര്‍ ലുലു. ഇപ്പോഴിതാ നോമ്പിന് രാത്രിവരെ ഹോട്ടലുകള്‍ അടച്ചിടുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഒമര്‍ ലുലു.
ഫേസ്ബുക്കിലൂടെയായിരുന്നു ഒമര്‍ ലുലുവിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം തന്റെ ഉച്ച ഭക്ഷണം ഉന്നക്കായയായിരുന്നുവെന്നും നോമ്പ് കാരണം തനിക്ക് ഇഷ്ടപ്പെടുന്ന ഭക്ഷണം ലഭിക്കാനില്ലെന്നുമാണ് ഒമര്‍ ലുലു പറയുന്നത്. നോമ്പിന് രാത്രി 7മണി വരെ കട അടച്ചിടുന്ന മുസ്ലിം സഹോദരങ്ങള്‍ കടയ്ക്ക് മുന്നില്‍ ഒരു ബോര്‍ഡ് വയ്ക്കണം. ഇവിടെ ഭക്ഷണം മുസ്ലിം വിശ്വാസികളെ ലക്ഷ്യംവച്ചാണെന്ന് അതില്‍ എഴുതണമെന്നും ഒമര്‍ ലുലു പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്നത്തെ എന്റെ ഉച്ച ഭക്ഷണം കോഴിക്കോടന്‍ ഉന്നക്കായ. നോമ്പ് ആണ് കാരണം. എനിക്ക് വേറെ ഇഷ്ടപ്പെടുന്ന ഭക്ഷണം ഒന്നും ഇവിടെ കിട്ടാന്‍ ഇല്ല.
നോമ്പിന് രാത്രി 7മണി വരേ കട അടച്ചിടുന്ന മുസ്ലിം സഹോദരങ്ങളെ, നിങ്ങളുടെ കടയ്ക്ക് പുറത്ത് ഒരു ബോര്‍ഡ് വെക്കുക, ഇവിടെ ഭക്ഷണം മുസ്ലിം വിശ്വാസികളെ ലക്ഷ്യംവച്ചാണ് എന്ന്