പൊറോട്ട എന്നാൽ മലയാളികൾക്ക് ഒരു വികാരം തന്നെയാണ്. പൊറോട്ടയുടെ കൂടെ ചിക്കനും മുട്ടയും കടലക്കറിയും എല്ലാം ചേർത്തൊരു പിടിത്തം പിടിക്കാമെങ്കിലും മലയാളിക്ക് അന്നും ഇന്നും പ്രിയം പൊറോട്ടയുടെ സ്വന്തം ബീവി ബീഫിനൊപ്പമുള്ള ആസ്വദിച്ചുള്ള കഴിക്കലാണ്. ഇപ്പോൾ തന്നെ വായിൽ വെള്ളമൂറി തുടങ്ങിയല്ലേ? അതേപോലെ നാവിൽ കൊതിയൂറിക്കുന്ന ഒരു പാട്ടാണ് പ്രേക്ഷകർക്കിടയിൽ ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ‘ഐ മിസ് യു ഡാ പൊറോട്ട’ എന്ന ഈ ഗാനത്തിൽ ഈ ലോക്ക് ഡൗൺ കാലത്ത് മലയാളികൾ ഏറ്റവും അധികം മിസ് ചെയ്യുന്ന പൊറോട്ട തന്നെയാണ് താരം.
അവെനീര്‍ ടെക്‌നോളജി(AVENIR TECHNOLOGY) ആണ് പൊറോട്ട പാട്ടിന് പിന്നില്‍. സിയ ഉല്‍ ഹഖ്, സച്ചിന്‍ രാജ്, സുധീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതവും ആശയവും. ഇവര്‍ മൂവരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിയ്ക്കുന്നതും. ഇര്‍ഷാദ് എം ഹസന്‍ ആണ് മ്യൂസിക് വീഡിയോയുടെ നിര്‍മാണം. രമേഷ് കാവിലിന്റേതാണ് ഗാനത്തിലെ വരികള്‍. സാമുവല്‍ എബി, സന്‍രാജ് അമൃതം, അഖില്‍ കൃഷ്ണ, നൂറുദ്ദീന്‍, സുനീര്‍ മുഹമ്മദ്, സഹദ് ഉസ്മാന്‍, സെല്‍വിന്‍ വര്‍ഗീസ് തുടങ്ങിയവരാണ് മനോഹരമായ ഈ സംഗീതാവിഷ്‌കാരത്തിലെ മറ്റ് പ്രധാനപ്പെട്ട അണിയറപ്രവര്‍ത്തകര്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…