വളരെയധികം ആനുകാലിക പ്രസക്തമായ വിഷയം ഏറ്റെടു ത്ത് പറയുന്ന ഒരു മനോഹരമായ സിനിമയാണ് സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനം എന്ന ചിത്രം..ഈ ചിത്രത്തില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായിക മഞ്ജരിയും വളരെ പ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മാധുര്യ തുളുമ്പുന്ന ഗാനങ്ങൾ കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് മഞ്ജരി.
ചിത്രത്തിലേക്ക് എത്തിയ സാഹചര്യത്തെ പറയുകയാണ് മഞ്ജരി. വളരെ അപ്രതീക്ഷിതമായി ലഭിച്ച അവസരമാണെന്നും, റഫീക്ക് അഹമ്മദിന്റെ രചനയില്‍ രമേശ് നാരായണന് സംഗീതം നല്കിയ മനോഹരമായ മെലഡി പാടാനാണ് വിളിപ്പിച്ചതെന്നും മഞ്ജരി പറയുന്നു.
‘പാട്ട് സീനില്‍ മഞ്ജരി തന്നെ അഭിനയിക്കുന്നതായിരിക്കും നല്ലതെന്ന് സിദ്ദുവേട്ടന്‍ പറഞ്ഞു . ഷൗക്കത്ത് സാറും പ്രോത്സാഹിപ്പിച്ചു.’ അങ്ങനെ താന്‍ ആ വേഷം ചെയ്യുകയായിരുന്നു, മഞ്ജരി പറയുന്നു.
‘മലയാളത്തിന്റെ പ്രിയ നടൻ ജയസൂര്യ നായകനായ വി.കെ. പ്രകാശ് സംവിധാനം ചെയ്ത പോസിറ്റീവ് എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. ചിത്രത്തിലെ പാട്ട് പാടി കുറച്ചു ദിവസത്തിനുശേഷം വി.കെ.പി സാര്‍ വിളിച്ചു. സ്റ്റുഡിയോയില്‍ ഗാനം ആലപിക്കുന്നത് സിനിമയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം എന്നറിയിച്ചപ്പോള്‍ ആദ്യം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. എന്റെ ജീവിതവഴി മറ്റൊന്നാണല്ലോ. എന്നാല്‍ ഒറ്റയ്ക്കല്ലെന്നും വേണുഗോപാല്‍ ഒപ്പം ഉണ്ടെന്നും പറഞ്ഞു. അതു കേട്ടപ്പോള്‍ ആശ്വാസമായി. അപ്പോള്‍ അത് സംഗീതം കൂടിയാണ്. മനോഹരമായി വി.കെ.പി സാര്‍ ചിത്രീകരിക്കുകയും ചെയ്തു.’ മഞ്ജരി പറയുന്നു.
നല്ല അവസരം ലഭിച്ചാല്‍ അഭിനയിക്കുമെന്നും, എല്ലാം ദൈവനിശ്ചയമായി കരുതുന്ന ആളാണ് താനെന്നും ഗായിക പറഞ്ഞു. അവസരം നിയോഗം പോലെ വന്നു ചേരുകയാണ്, നല്ലതു മാത്രമേ തേടിവരുകയുള്ളൂ എന്ന് വിശ്വസിക്കുന്നു. സംഗീതമായാലും അഭിനയമായാലും അങ്ങനെയാണ് എല്ലാത്തിനെയും സ്വീകരിക്കുകഎന്നും ഒരു സ്വകാര്യ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മഞ്ജരി പറഞ്ഞു.