വ്യത്യസ്തമായ വെഡിങ്ങ് ഫോട്ടോഷൂട്ടുകൾക്കിടയിലേക്ക് മറ്റൊരു ഫോട്ടോഷൂട്ടും കൂടി വൈറലാകുന്നു. സേവ് ദി ഡേറ്റിന് വേണ്ടി മേസ്തിരിയായ ഐ ടിക്കാരന്റെ കഥയാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ നേടുന്ന ഫോട്ടോഷൂട്ടിന്റെ പ്രമേയം. എബി – ജെസ്റ്റീന ദമ്പതികളുടെ ഫോട്ടോസ് പകർത്തിയിരിക്കുന്നത് ആത്രേയ വെഡിങ്ങ് സ്റ്റോറീസിന് വേണ്ടി ജിബിൻ ജോയാണ്. മേസ്തിരിയായി ചെക്കനും സഹായിയായി പെണ്ണും എത്തിയപ്പോൾ കട്ടക്ക് സപ്പോർട്ടുമായി നാട്ടുകാരും കൂടെ നിന്നു.