അടുത്തിടെയാണ് മയോസൈറ്റിസ് രോഗം ബാധിച്ച വിവരം തുറന്നുപറഞ്ഞു തെന്നിന്ത്യൻ താരം സമന്ത രംഗത്തെത്തിയത്. രോഗം തന്നെ മാനസികമായും ശാരീരികമായും തളർത്തിയെന്ന് താരം പറഞ്ഞിരുന്നു. രോഗം നിര്‍ണയക്കുന്ന സമയവും ചികിത്സാദിനങ്ങളും പ്രയാസകരമായിരുന്നെന്ന് നടി പറഞ്ഞു. തന്റെ രോഗത്തെകുറിച്ചും നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും ബോളിവുഡ് ബബിളിന് നല്കിയ അഭിമുഖത്തിൽ താരം വ്യക്തമാക്കിയിരുന്നു.
.’ഞാൻ ഒരുപാട് യാതനകളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയുമാണ് കടന്നുപോയത്. അഭിനേതാവ് എന്ന നിലയിൽ എല്ലാ മാധ്യമങ്ങളിലും പൂര്‍ണതയോടെ നിൽക്കാനാണ് ആഗ്രഹിക്കുന്നത്. ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെടാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. പക്ഷെ അതിനൊന്നും നിയന്ത്രണം ലഭിക്കാത്ത ഒരവസ്ഥ വന്നുപെട്ടു. മയോസൈറ്റിസ് എന്ന രോഗം. മരുന്ന് കഴിക്കുന്നതിനൊപ്പം പാര്‍ശ്വഫലങ്ങളും അനുഭവിക്കേണ്ടി വന്നു,’ സമന്ത വ്യക്തമാക്കി.
ചില ദിവസങ്ങളില്‍ ശരീരം വല്ലാതെ തടിക്കുകയാണെങ്കിൽ ചില ദിവസം ഒട്ടും സുഖമില്ലാതെയിരുക്കും. എന്റെ രൂപത്തിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. കണ്ണുകളില്‍ സൂചി കുത്തിക്കയറുന്നതു പോലെ അനുഭവപ്പെടും. വേദനയിലൂടെ കടന്നുപോകാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. പ്രകാശത്തിലേക്ക് നേരിട്ട് നോക്കാന്‍ കഴിയുമായിരുന്നില്ല, അതാണ് കണ്ണട വെക്കാൻ കാരണമെന്നും താരം പറഞ്ഞു.