മോഹന്‍ലാലിനെ വച്ച് സിനിമ ചെയ്യണമെന്നും മമ്മൂക്കയെ വച്ച് സിനിമ ചെയ്യണമെന്നുള്ള ആഗ്രഹം പോയെന്നും സംവിധായകന് ഒമര്‍ ലുലു. സിനിമ ഡാഡിക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ഒമര്‍ ലുലു ഇതേപ്പറ്റി പറഞ്ഞത്. അതിനുള്ള കാരണവും ഒമര്‍ ലുലു വ്യക്തമാക്കി.
ലോക്ക് ഡൗണില്‍ ഒരു മ്യൂസിക് വിഡിയോ ചെയ്തിരുന്നു. അത് കണ്ട് ലാലേട്ടന് തന്നെ വിളിച്ചു. ഒരു പത്ത് മിനിട്ട് ആ പാട്ടിനെ പറ്റി മാത്രം സംസാരിച്ചു. ശരിക്കും താന്‍ ഞെട്ടിപ്പോയി. ഒരു അഡാര്‍ ലൗവിലെ ‘മാണിക്യ മലരായ പൂവി’ കണ്ടകാര്യവും അദ്ദേഹം പറഞ്ഞു. അന്ന് മുതല്‍ ലാലേട്ടനെ ഭയങ്കര ഇഷ്ടമായെന്നും ഒമര്‍ ലുലു പറഞ്ഞു.
അതേസമയം, മമ്മൂക്കയുടെ അടുത്ത് പോയപ്പോള്‍ ‘നിന്റെ പടം ഞാന്‍ കണ്ടിരുന്നു, കൊള്ളാം. സ്ക്രിപ്റ്റ് നല്ലതുപോലെ ശ്രദ്ധിക്കണം’ എന്നാണ് പറഞ്ഞത്. ലാലേട്ടന്റെ സംസാര രീതി തനിക്ക് ഒരുപാട് ഇഷ്ടമായി. ഓരോരുത്തര്‍ക്കും ഓരോ രീതിയും ക്യാരക്ടറുമാണ്. താന്‍ സിനിമ ഒന്നും പഠിച്ചിട്ടില്ല. ‘നിന്റെ അടുത്ത ഷോട്ട് ഏതാ’ എന്നൊക്കെ ചോദിച്ചാ പേടിയാകും, ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് ഒരു ഫേക്ക്ബുക്കാണ്. ഫേസ്ബുക്കില്‍ എല്ലാവരും നന്മമരങ്ങളാണ്. ശരിക്കും അവരുടെ ഗൂഗിളിലെ സെര്‍ച്ച് ലിസ്റ്റ് നോക്കിയാല്‍ കാണാമെന്നും ഒമര്‍ ലുലു പറഞ്ഞു.