നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും കാണാന്‍ വരണമെന്ന ആഗ്രഹം പറഞ്ഞ് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ. തന്റെ മകള്‍ ക്രൂരമായി കൊല്ലപ്പെട്ടിട്ട് മമ്മൂട്ടിയോ മോഹന്‍ലാലോ കാണാന്‍ വന്നില്ലെന്ന് ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു. തന്റെ മകളുടെ കഥ സിനിമയാക്കണമെന്നും അതില്‍ തനിക്കൊരു വേഷം നല്‍കണമെന്നും രാജേശ്വരി പറഞ്ഞു.
മമ്മൂട്ടി സര്‍ വക്കീലാണ്. തന്റെ മകളുടെ കഥ സിനിമയാക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. മമ്മൂട്ടി സിബിഐ ആയിട്ട് ഒരുപാട് പടം പിടിച്ചിട്ടുണ്ട്. അതുപോലെ തങ്ങളെ കൊല്ലുമെന്ന് പറഞ്ഞവരെ സോപ്പിട്ട് സത്യം കണ്ടെത്തി സിനിമയാക്കണമായിരുന്നു. തന്റെ മകളുടെ കഥ സിനിമയാക്കിയാല്‍ ലോകത്തിലെ തന്നെ വലിയ വിജയമാകുമെന്നും രാജേശ്വരി പറഞ്ഞു. ദിലീപാണെങ്കിലും സിനിമയെടുക്കാന്‍ കഴിവുള്ള ആളാണ്. തന്റെ മകളുടെ കഥ സിനിമയാക്കാന്‍ തന്റെയടുത്ത് വരണം. കേസ് മമ്മൂട്ടി തെളിയിക്കണം. മമ്മൂട്ടി വിളിച്ചില്ലെങ്കിലും താന്‍ കാത്തിരിക്കുകയാണ്. അതുപോലെ മോഹന്‍ലാലും നല്ല പോലെ അഭിനയിക്കുമെന്നും രാജേശ്വരി പറഞ്ഞു.
ഭൂരിപക്ഷം സിനിമകളും യഥാര്‍ത്ഥ സംഭവവുമായി ബന്ധപ്പെട്ടതാണ്. ചിലതുമാത്രമാണ് നടക്കാത്ത സംഭവങ്ങളെ വച്ച് സിനിമയാക്കുന്നത്. മകളെ വക്കീലായി പഠിപ്പിക്കാന്‍ ശ്രമിച്ച ആളാണ് താന്‍. കാരണം തനിക്കിത്തിരി വിദ്യാഭ്യാസം കുറവാണെങ്കിലും വിവരമുണ്ടെന്നും രാജേശ്വരി പറഞ്ഞു.ആര്‍ക്ക് വേണമെങ്കിലും തന്നെ സഹായിക്കാം. ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ ആ സഹായം സ്വീകരിക്കും. താന്‍ കോടികളൊന്നും സമ്പാദിച്ചിട്ടില്ല. എട്ടേകാല്‍ ലക്ഷം കിട്ടി. കുറച്ച് സ്വര്‍ണം വാങ്ങി എന്നത് ശരിയാണ്. അതിന്റെ ബില്ല് കൈവശമുണ്ടെന്നും ജിഷയുടെ അമ്മ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…