ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്ന സെക്സ് കോമഡി തമിഴ് ത്രില്ലെർ ചിത്രം ബോക്സ് ഓഫീസിനെ കിടിലം കൊള്ളിച്ച് മുന്നേറുകയാണ്. സന്തോഷ് പി ജയകുമാർ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിർമാണം സിങ്കം സീരീസ് നിർമിച്ച കെ ഈ ജ്ഞാനവേൽ രാജയാണ്. ചിത്രത്തിൽ നായികതുല്യമുള്ള ഒരു വേഷം കൈകാര്യം ചെയ്ത യഷിക ആനന്ദ് ചെറുപ്പത്തിൽ പോൺ കണ്ടതിന് ‘അമ്മ കൈയ്യോട് പിടിച്ചത് തുറന്നു പറഞ്ഞു. ചിത്രത്തോട് അനുബന്ധിച്ച് നടത്തിയ ഒരു പ്രൊമോഷൻ പരിപാടിക്കിടയിലാണ് നടി മനസ്സ് തുറന്നത്.
“വീട്ടിൽ വെച്ചാണ് സംഭവം. ഞാൻ ബ്ലൂ ഫിലിംസിന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. പോൺ എന്നൊന്നും കേട്ടുകേൾവി പോലുമുണ്ടായിരുന്നില്ല. ഞാൻ ഫസ്റ്റ് സ്റ്റാൻഡേർഡിൽ പഠിക്കുന്ന സമയമായിരുന്നു. ഞാനും എന്റെ കസിൻസും ഇത് എന്താണെന്ന ഒരു കൗതുകത്തിലായിരുന്നു. പോൺ കണ്ടുകൊണ്ടിരുന്ന എന്റെ തലയിൽ തട്ടിയിട്ട് ‘എന്താ ഈ കാണുന്നത്’ എന്ന് ചോദിച്ചാണ് അമ്മ കൈയ്യോടെ എന്നെ പിടികൂടിയത്. അന്ന് അമ്മ എന്നെ പിടിച്ചെങ്കിലും എന്റെ മാതാപിതാക്കൾ ഇക്കാര്യത്തിൽ തുറന്ന ചിന്താഗതിയുള്ളവരാണ് എന്നത് ഏറെ എന്നെ സ്വാധീനിച്ചു.”