ഒരു മാരകമായ വില്ലന്‍ കഥാപാത്രത്തെ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് നടന് നിവിന്‍ പോളി. സാമൂഹിക പ്രതിബദ്ധതകള്‍ ഒന്നുമില്ലാതെ നന്മ മരം ഇമേജ് ഇല്ലാത്ത കഥാപാത്രമായിരിക്കണം അതെന്നും നിവിന്‍ പോളി പറഞ്ഞു. ‘പടവെട്ട്’ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് നിവിന്‍ പോളി ഇക്കാര്യം പറഞ്ഞത്.
തനിക്കൊരു വില്ലന്‍ കഥാപാത്രത്തെ ചെയ്യണമെന്ന് വലിയ ആഗ്രഹമാണെന്ന് നിവിന്‍ പോളി പറഞ്ഞു. കൊടും ക്രൂരനായ വില്ലന്‍. സാമൂഹിക പ്രതിബദ്ധതകളോ നന്മ മരം ഇമേജോ ഒന്നുമില്ലാത്ത ഒരു ഡാര്‍ക്ക് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കണം. താന്‍ അതുപോലുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടില്ല. ഒരുപാട് നാളത്തെ ആഗ്രഹമാണ്. ചില അഭിമുഖങ്ങളില്‍ ഇത് പറയുമ്പോള്‍ അവര്‍ പല റെഫറന്‍സുകളുമായി വരും. അതൊന്നുമല്ലാത്ത ഒരു മാരകമായ വില്ലന്‍ കഥാപാത്രമാണ് വേണ്ടതെന്നും നിവിന്‍ പോളി പറഞ്ഞു.
ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ്’പടവെട്ട്’. ഒക്ടോബര്‍ 21നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്, ഷമ്മി തിലകന്, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.