അഡ്വെഞ്ചർസ് ഓഫ് ഓമനക്കുട്ടൻ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും യുവ സംവിധായകൻ രോഹിതും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഇബ്ലീസ്.മലയാളത്തിന്റെ പ്രിയനടൻ ലാലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനം കീഴടക്കിയ സുന്ദരി മഡോണ സെബാസ്റ്റ്യൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.നിലവിൽ തെലുങ്ക്, തമിഴ് സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് മഡോണ .
ആസിഫ് – രോഹിത് കൂട്ടുകെട്ടിലെ അഡ്വെഞ്ചർസ് ഓഫ് ഓമനകുട്ടൻ പോലെ തന്നെ ഒരു ഫാന്റസി കോമഡി ആയിട്ടാണ് ഈ ചിത്രവും ഒരുകുന്നത്.ഓമനക്കുട്ടന് തിരക്കഥ ഒരുക്കിയ സമീർ അബ്ദുൽ തന്നെയാണ് ഈ സിനിമയുടെയും തിരകഥ രചിക്കുന്നത്.
ചിത്രത്തിന്റെ ട്രയ്ലർ പുറത്ത് വിട്ടു.കാണാം