ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന പ്രമുഖ താരം മുകേഷിന്റെ കൂടെ ബാലുശ്ശേരി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന മലയാളത്തിൻെറ പ്രിയ ഹാസ്യ താരം ധര്‍മ്മജനും കൂടി വിജയിച്ചു വന്നാൽ നിയമസഭയില്‍ ബഡായി ബംഗ്ലാവ് നടത്താന്‍ പറ്റുമോ എന്ന ചോദ്യത്തിന് വളരെ രസകരമായ മറുപടി നല്കി മുകേഷ്. ധര്മ്മജന് മാത്രം പോര രമേഷ് പിഷാരടി കൂടി വേണം എന്നാണ് മുകേഷ് പറഞ്ഞത്.
ബഡായി ബംഗ്ലാവ് അങ്ങനെയെങ്കില്‍ നടത്താവുന്നതേയുള്ളുവെന്നും മുകേഷ് പറഞ്ഞു. ഒരു പ്രമുഖ ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു മുകേഷിന്റെ പ്രതികരണം. കോണ്‍ഗ്രസിന് എംഎല്‍എ മണ്ഡലത്തില്‍ ഇല്ലായെന്ന കള്ള പ്രചാരണം അല്ലാതെ മറ്റൊരു കാര്യവും ഉയര്‍ത്താന്‍ ഇല്ല. താന്‍ 1300 കോടി രൂപയുടെ വികസനം മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. ‘കൊല്ലത്ത് ഉറപ്പാണ് മുകേഷ്’ എന്ന് പറയാമെന്നും നടന് കൂട്ടിചേര്‍ത്തു. യു.ഡി.എഫും എല്‍ഡിഎഫും കൊല്ലം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് മുകേഷ് ആരോപിച്ചു. എന്നാല്‍ താന്‍ അതിനെകുറിച്ചൊന്നും ആലോചിക്കുന്നില്ലെന്ന് നടന് വ്യക്തമാക്കി.