ജമ്നപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ഗായത്രി സുരേഷ്. നടി പറയുന്ന പല കാര്യങ്ങളും അവര്‍ക്കുതന്നെ വിനയാകാറുണ്ട്. ഇപ്പോഴിതാ സിനിമയെക്കുറിച്ചും സ്വന്തം കരിയറിനെക്കുറിച്ചും ഗായത്രി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
സിനിമ ഇല്ലെങ്കിലും താന്‍ വേറെ വഴി കണ്ടുവച്ചിട്ടുണ്ടെന്നാണ് ഗായത്രി പറയുന്നത്. യൂട്യൂബ് ചാനല്‍ തുടങ്ങാനാണ് പ്ലാന്‍. നല്ല നല്ല കണ്ടെന്റ് ചെയ്യും. യൂട്യൂബ് ചാനല്‍ തുടങ്ങിയാല്‍ നമ്മള് ആണ് അവിടെ രാജാവ്. നമ്മുക്ക് ഇഷ്ടമുള്ള കണ്ടെന്റ് ഉണ്ടാകാം. വേണമെങ്കില്‍ നമ്മുക്ക് ലോക പ്രശസ്തര്‍ വരെയാകാമെന്നും ഗായത്രി പറഞ്ഞു.
സിനിമയാണെങ്കില്‍ ബാക്കിയുള്ളവരുടെ വിളിക്ക് നമ്മള് കാത്ത് നില്‍ക്കണം, പലരുടെയും താളത്തിന് അനുസരിച്ച് തുള്ളണം, ഇന്റീമേറ്റ് സീന്‍ ചെയ്യേണ്ടിവരും.തന്റെ വാല്യൂസ് കളഞ്ഞ് ഒന്നിഞ്ഞും താന്‍ തയ്യാറല്ല. ഒരുപാട് പേര് കോംപ്രമൈസിന് തയ്യാറാണോയെന്ന് ചോദിക്കാറുണ്ട്, അതിനൊന്നും താന്‍ തയ്യാറല്ലെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.