എഴുപത്തിയഞ്ചാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിയില്‍ സുരക്ഷാ ഉദ്യോഗസ്ഥനോട് ക്ഷുഭിതനായി ഇളയരാജ. വേദിയിലുണ്ടായിരുന്നവർക്ക് കുടിക്കാനായി വെള്ളം എത്തിച്ചതിന്റെ പേരിലാണ് ഇളയരാജ ഉദ്യോഗസ്ഥനോട് പൊട്ടിത്തെറിച്ചത്. വെള്ളം നൽകിയതിനുശേഷം വേദിവിട്ട സെക്യൂരിറ്റിയെ തിരിച്ചു വിളിച്ചാണ് ഇളയരാജ ശകാരിച്ചത്. താങ്കളോട് ആരെങ്കിലും വെള്ളം ആവശ്യപ്പെട്ടോ എന്നായിരുന്നു ഇളയരാജയുടെ ചോദ്യം.ഇതുകേട്ട ഉദ്യോഗസ്ഥൻ എന്തു മറുപടിയാണ് പറയേണ്ടത് എന്നറിയാതെ വിഷമിച്ച് സാധാരണയായി ചെയ്തു വരുന്ന ജോലിയാണെന്ന് പറഞ്ഞു.
എന്നാൽ ആ മറുപടിയിൽ ഇളയരാജ തൃപ്തൻ ആയിരുന്നില്ല.പണം നല്കി എത്തുന്ന കാഴ്ചക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന ഇത്തരം നീക്കങ്ങള്‍ ശരിയല്ലെന്ന് പറഞ്ഞ ഇളയരാജയുടെ കാൽക്കൽ വീണ് മാപ്പ് അപേക്ഷിക്കുകയായിരുന്നു ഉദ്യോഗസ്ഥൻ. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.