ലോകമെമ്പാടുമുള്ള പ്രേക്ഷകർ ബ്രഹ്മാണ്ഡ ചിത്രമായ അവതാറിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്. അവതാർ ദി വേ ഓഫ് വാട്ടർ ഡിസംബർ പതിനാറിനാണ് തീയറ്ററുകളിൽ എത്തുന്നത്. ജെയിംസ് കാമറൂൺ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ സോ സൽദാന, സാം വേർതിങ്ടൺ, സിഗോർണി വീവർ, സ്റ്റീഫൻ ലാങ്, ക്ലിഫ് കേർട്ടിസ്, ജോയൽ ഡേവിഡ് മൂർ, സിസിഎച്ച് പൗണ്ടർ, എഡി ഫാൽക്കോ, കെയ്റ്റ് വിൻസ്ലെറ്റ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
237 മില്യൺ ഡോളർ മുടക്കി ഒരുക്കിയ അവതാറിന്റെ ആദ്യഭാഗം ലോകമെമ്പാടും നിന്നും 2 ബില്യണിലേറെയാണ് കളക്ഷൻ നേടിയത്. 400 മില്യൺ മുടക്കിയാണ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അതേ സമയം 2 ബില്യൺ ഡോളറെങ്കിലും നേടിയാലേ അവതാർ 2 ലാഭകരമാകൂവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ജെയിംസ് കാമറൂൺ.
അവതാർ 2വിനോപ്പം തന്നെ മലയാളികൾ ഏറെ സന്തോഷിക്കുന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. കേരളത്തിലെ ആദ്യ ഐ മാക്സ് തീയറ്റർ ഡിസംബർ അഞ്ചിന് തിരുവനന്തപുരത്തുള്ള ലുലു പി വി ആറിൽ ഡിസംബർ അഞ്ചിന് തുടക്കം കുറിക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച തീയറ്റർ ടെക്നോളോജികളിൽ ഒന്നായ ഐമാക്സിൽ അവതാർ 2 കാണാമെന്ന ആവേശത്തിലാണ് കേരളത്തിലെ സിനിമ പ്രേമികൾ.
#PVRLulu in #Thiruvananthapuram, the State of art 12-screen #Superplex with all formats including #IMAX to open on Dec 5. It will start functioning with existing content & get set for the biggie #AvatarTheWayOfWater on Dec 16.#PVRSuperplex #LuluMall @_PVRCinemas #Trivandrum pic.twitter.com/1BqP8qTZvp
— Sreedhar Pillai (@sri50) November 23, 2022
എന്നാൽ കോയമ്പത്തൂരിലെ സിനിമ പ്രേമികൾക്ക് ഏറെ നിരാശ പകരുന്ന ഒരു വാർത്തയും ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. അവതാറിനൊപ്പം കോയമ്പത്തൂരിലെ ഐമാക്സ് തുറക്കുകയില്ല എന്നാണ് ഇപ്പോൾ വന്നിരിക്കുന്ന റിപ്പോർട്ട്. ഒരു ഷോപ്പിംഗ് മാളും സിനിമ കോംപ്ലെക്സും ഒന്നിച്ച് തുറക്കുന്നതിലെ ബുദ്ധിമുട്ടാണ് ഇതിന് കാരണമായി പറയുന്നത്. പൊങ്കൽ സീസണോട് അനുബന്ധിച്ച് ഐമാക്സ് കോയമ്പത്തൂർ തുറക്കുമെന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്.
The #IMAX at #BroadwayCinemas in #Coimbatore will not open with #AvatarTheWayOfWater as opening will take more time probably Pongal 👇 https://t.co/7lmT3WG6EB
— Sreedhar Pillai (@sri50) November 23, 2022