തമിഴ് സൂപ്പർതാരം വിജയിയെ ആദായനികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തു. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രമായ ബിഗിലിന്റെ നിർമാതാക്കളുടെ കമ്പനി ഓഫീസിൽ നടത്തിയ ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെയാണ് താരത്തെ കസ്റ്റഡിയിൽ എടുത്തത്. ഗൂഡല്ലൂരിലെ നെയ്വേലിയിൽ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന മാസ്റ്ററിന്റെ ലൊക്കേഷനിൽ വെച്ചാണ് നോട്ടീസ് നൽകി താരത്തെ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ മാസ്റ്ററിന്റെ ഷൂട്ടിങ് നിർത്തി വെച്ചിരിക്കുകയാണ്. വിജയ്യെ ചെന്നൈയിൽ എത്തിക്കും എന്നാണ് അറിയുവാൻ കഴിയുന്നത്.
ബിഗിലിന്റെ നിർമാതാക്കളായ എജിഎസ് സിനിമാസിന്റെ ഓഫീസുകളിലും സിനിമ നിർമാണത്തിന് പണം നൽകുന്ന അൻപ് ചെഴിയന്റെ മധുരയിലെ ഓഫീസിലുമാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.