എം.എസ് ധോണി യുടെ ബയോപ്പിക്കിലെ മികച്ച പ്രകടനത്തിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരമാണ് കിയാര, 2014 ൽ പുറത്തിറങ്ങിയ ഫുഗ്ലി എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡ് ഇന്ഡസ്‌ട്രിയിലേക്ക് കടന്നുവരുന്നത്, സിനിമയിലെത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം ഏറെ ശ്രദ്ധ നേടി. പിന്നീട് ലസ്റ്റ് സ്റ്റോറിസ് എന്ന വെബ് സീരിസിലൂടെ താരം ബോളിവുഡിൽ ഏറെ ശ്രദ്ധ നേടി,
ഇപ്പോൾ താരം അഭിനയിച്ച പുത്തൻ ചിത്രത്തിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്, കിയാരയെ നായികയാക്കി അബിർ സെൻഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഇന്ദു കി ജവാനി എന്നാണ് ചിത്രത്തിന്റെ പേര്, നിമിഷ നേരം കൊണ്ട് തന്നെ ചിത്രം ട്രെൻഡിങ്ങിൽ സ്ഥാനം നേടിയത്.
ചിത്രത്തിൽ നായക വേഷം ചെയ്തിരിക്കുന്നത് ആദിത്യ സീലാണ്, ഒരു മുഴുനീള കോമഡി എന്റർട്ടയിനർ എന്ന രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഡേറ്റിംഗ് ആപ്പിലൂടെ കാമുകനെ തിരഞ്ഞ് നടക്കുന്ന ഇന്ദു എന്ന യുവതിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില അബദ്ധങ്ങളും പ്രശ്നങ്ങളുമാണ് ചിത്രത്തിൽ കാണിക്കുന്നത്, ചിത്രം കഴിഞ്ഞ ഒക്ടോബറിൽ റിലീസ് ചെയ്യാൻ ഇരിക്കുകയായിരുന്നു, എന്നാൽ കൊറോണ കാരണം റിലീസ് മാറ്റിവെക്കുക ആയിരുന്നു, തിയ റിലീസ് തിയതി ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ഡിസംബർ 11ന് തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുവാനാണ് അണിയറക്കാർ ആലോചിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം വർധിച്ചാൽ ചിത്രം ഓൺലൈൻ ആയിട്ടാണ് റിലീസ് ചെയ്യുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…