തമിഴിലും മലയാളത്തിലും ഒരേ പോലെ തിളങ്ങി തെന്നിന്ത്യയുടെ പ്രിയനായികയായി വളർന്ന താരമാണ് ഇനിയ. നിരവധി മലയാള പരമ്പരകളിലും ഹ്രസ്വചലച്ചിത്രങ്ങളിലും ടെലിഫിലിമുകളിലും ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ഇനിയ അഭിനയരംഗത്തേക്കു കടന്നുവന്നത്. വയലാർ മാധവൻകുട്ടിയുടെ ഓർമ്മ, ശ്രീഗുരുവായൂരപ്പൻ എന്നീ പരമ്പരകളിലെ അഭിനയത്തിനുശേഷം കൂട്ടിലേക്ക് എന്ന ടെലിഫിലിമിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചു.
പിന്നീട് ഡോ. ബിജുവിന്റെ സൈറ, വൻമരങ്ങൾ, ഉമ്മ എന്നീ ചലച്ചിത്രങ്ങളിലും ചില പരസ്യചത്രങ്ങളിലും അഭിനയിച്ചു. 2005-ൽ മോഡലിങ് രംഗത്തു സജീവമായിരുന്നപ്പോൾ മിസ് ട്രിവാൻഡ്രമായി തെരഞ്ഞെടുക്കപ്പെട്ടുസോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്.
ഇപ്പോഴിതാ, ഇനിയയുടെ ഏറ്റവും പുതിയ ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിജയ് നായകനാകുന്ന ബീസ്റ്റ് എന്ന ചിത്രത്തിലെ ഏറെ വൈറലായ അറബിക് കുത്ത് എന്ന ഗാനത്തിനാണ് നടി ചുവട് വെച്ചിരിക്കുന്നത്.
View this post on Instagram