ആറു വർഷത്തെ കാത്തിരിപ്പിനുശേഷം ദൃശ്യം 2ന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. കൊച്ചിയിൽ ഷെഡ്യൂൾ ചെയ്ത ഷൂട്ടിങ് അവസാനിച്ച സംഘം തൊടുപുഴ ഷെഡ്യൂൾഡ് ഷൂട്ടിങ്ലേക്ക് കടന്നിരിക്കുന്നു. വഴിത്തല സ്വദേശി മഠത്തിപ്പറമ്പില്‍ ജോസഫിന്റെ വീടാണ് ഏഴ് വര്‍ഷം മുന്‍പ് ദൃശ്യത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയുടെ വീടായി ചിത്രീകരിച്ചത്. ദൃശ്യം 2ലും പ്രധാന ലൊക്കേഷനാണ് ഈ വീട്. ഇവിടുത്തെ ഗേറ്റ് കടന്ന് മോഹന്‍ലാലിന്റെ പുതിയ വാഹനമായ ടൊയോട്ട വെല്‍ഫയര്‍ കാറിൽ മോഹൻലാൽ എത്തുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ മോഹന്‍ലാല്‍ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം തന്റെ ഫേസ്ബുക്ക് പേജ് വഴി പങ്കു വെക്കുകയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അൻസിബ. ഇത് അൻസിബയുടെ നേച്ചർ ക്ലബിലെ പുതിയ കൂട്ടുകാർ ആണോയെന്നും എന്നും ജോർജുകുട്ടി ഇനിയും പശുവിനെ കുഴിച്ചിടേണ്ടി വരുമോയെന്നും കമന്റുകളിൽ ആരാധകർ ചോദിക്കുന്നുണ്ട്.
ആദ്യ ഭാഗത്തിനായി ഈ വീട് വിട്ടുകൊടുക്കുമ്പോൾ ചിത്രം ഇത്ര ഹിറ്റാകും എന്ന് അദ്ദേഹം വിചാരിച്ചിരുന്നില്ല. രണ്ടാംഭാഗം ഷൂട്ട് ചെയ്യുമ്പോൾ വീടിന് ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. ഷീറ്റ് ഇട്ടിരുന്ന കാർപോർച്ച് ഇപ്പോൾ വാർത്തു എന്നതാണ് പ്രധാന മാറ്റം. കൃഷി പച്ച പിടിച്ചതിനെ തുടർന്ന് സാമ്പത്തികമായി കുറച്ച് മുൻപോട്ട് എത്തിയ ജോർജുകുട്ടിയെയാണ് രണ്ടാംഭാഗത്തിൽ കാണാൻ സാധിക്കുന്നത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…