പിറന്നാൾ ദിനത്തിൽ പ്രഭാസ് നായകനായി എത്തുന്ന രാധേ ശ്യാം സിനിമയുടെ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഒക്ടോബർ 23ന് പ്രഭാസിന്റെ ജന്മദിനമാണ്. വിക്രമാദിത്യ ആയാണ് ചിത്രത്തിൽ പ്രഭാസ് എത്തുന്നത്. വൻ ബജറ്റിൽ ഒരുങ്ങുന്ന രാധേ ശ്യാമിൽ വിക്രമാദിത്യ ആയാണ് പ്രഭാസ് എത്തുന്നത്. ഒരു പ്രണയകഥ പറയുന്ന ചിത്രമായിരിക്കും രാധേ ശ്യാം. പ്രഭാസിനൊപ്പം പൂജ ഹെഗ്ഡെ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാധാകൃഷ്ണ കുമാറാണ് രചനയും സംവിധാനവും. ടി-സീരീസിലെ ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം, സൗണ്ട് ഡിസൈൻ – റസൂൽ പൂക്കുട്ടി. ഗോപി കൃഷ്ണ മൂവീസിന് കീഴിൽ കൃഷ്ണം രാജുവാണ് അവതരണം. യുവി ക്രിയേഷൻസും ടി-സീരീസും ചേർന്നാണ് നിർമ്മാണം.
ഇതിഹാസ പ്രണയകഥയായ രാധേ ശ്യാം 2022 ജനുവരി 14ന് തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, ചൈനീസ്, ജാപ്പനീസ് ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്യും. ഇന്ത്യൻ ബഹുഭാഷാ ചിത്രമായ രാധേ ശ്യാമിൽ സച്ചിൻ ഖേഡേക്കർ, പ്രിയദർശി പുലികൊണ്ട, ഭാഗ്യശ്രീ, ജഗപതി ബാബു, മുരളി ശർമ്മ, കുനാൽ റോയ് കപൂർ, റിദ്ധി കുമാർ, സാഷാ ചെത്രി, സത്യൻ തുടങ്ങിയവരും അഭിനയിക്കുന്നു.
കഴിഞ്ഞയിടെ രാധേ ശ്യാമിന്റെ പുതിയ പോസ്റ്റർ നടൻ പ്രഭാസ് പങ്കുവെച്ചിരുന്നു. പ്രണയചിത്രമായിരിക്കും രാധേ ശ്യാം എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രഭാസും പൂജയും ഒന്നിച്ചു നിൽക്കുന്ന റൊമൊന്റിക് ചിത്രമാണ് ഫസ്റ്റ് ലുക്കിലൂടെ പുറത്തു വിട്ടത്. പ്രമുഖ സംവിധായകന് രാധാകൃഷ്ണ കുമാര്‍ ആണ് രാധേ ശ്യാം സംവിധാനം ചെയ്യുന്നത്. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിർമാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.