മമ്മൂട്ടിയെ നായകനാക്കി സിദ്ധിഖ് ഒരുക്കിയ ഭാസ്കർ ദി റാസ്കലിന്റെ തമിഴ് പതിപ്പ് ഭാസ്കർ ഒരു റാസ്കലിലെ ‘ഇപ്പോത് എൻ ഇന്ത’ എന്ന ഗാനം പുറത്തിറങ്ങി. അരവിന്ദ് സ്വാമിയും അമല പോളും പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രത്തിലെ ഈ ഗാനത്തിൽ അതീവ ഗ്ലാമറസായാണ് അമല പോൾ എത്തുന്നത്. അമ്രിഷ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക്കും നടി ആൻഡ്രിയ ജെറെമിയയും ചേർന്നാണ്. മെയ് 17ന് തീയറ്ററുകളിൽ എത്തിയ ചിത്രം പ്രേക്ഷകശ്രദ്ധ നേടി മുന്നേറുകയാണ്.