പിറന്നാൾ കേക്ക് പല വിധത്തിലും തരത്തിലും മുറിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, പതിവു രീതികളിൽ നിന്നും കാഴ്ചകളിൽ നിന്നും വ്യത്യസ്തമായ ഒരു പിറന്നാൾ ആഘോഷമായിരുന്നു ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഇറ ഖാന്റേത്. ബോളിവുഡ് നടനും സംവിധായകനുമായ ആമിർ ഖാന്റെ മകൾ ഇറ ഖാന്റെ ഇരുപത്തിയഞ്ചാം ജന്മദിനമായിരുന്നു കഴിഞ്ഞദിവസം. മകളുടെ ജന്മദിനം ആഘോഷമാക്കാൻ ആമിർ ഖാനും ആദ്യഭാര്യ റീന ദത്തയും ഒത്തു ചേർന്നിരുന്നു.
അച്ഛൻ ആമിർ ഖാന്റെയും അമ്മ റീന ദത്തയുടെയും സാന്നിധ്യത്തിൽ ബിക്കിനി അണിഞ്ഞാണ് ഇറ ഖാൻ പിറന്നാൾ കേക്ക് മുറിച്ചത്. ഈ ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ബിക്കിനി അണിഞ്ഞ് ഇറ ഖാൻ കേക്ക് മുറിക്കുന്ന ചിത്രത്തിൽ ആമിർ ഖാൻ, റീന ദത്ത, ആമിർ ഖാന് രണ്ടാം ഭാര്യ കിരൺ റാവുവിലുള്ള മകൻ ആസാദ് റാവു ഖാൻ എന്നിവരെയും കാണാം.
View this post on Instagram
1986 ഏപ്രിൽ 18നാണ് ആമിർ ഖാനും റീന ദത്തയും വിവാഹിതരാകുന്നത്. ഇറയെ കൂടാതെ ജുനൈദ് എന്നൊരു മകൻ കൂടി ഈ ദമ്പതികൾക്ക് ഉണ്ട്. ആമിർ ഖാന്റെ ലഗാൻ എന്ന ചിത്രത്തിന്റെ നിർമാതാവ് റീന ആയിരുന്നു. 2002 ൽ ആമിറും റീനയും വിവാഹമോചനം നേടിയെങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. അസിസ്റ്റന്റെ ഡയറക്ടറായ കിരൺ റാവുവിനെ 2005ലാണ് ആമിർ ഖാൻ വിവാഹം കഴിച്ചത്. ഇവരുടെ മകനാണ് ആസാദ് റാവു ഖാൻ. 2019 ൽ ഇറ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.
View this post on Instagram