Irupathiyonnaam Noottaandu Gets Clean U Certificate and to hit theaters this friday
പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം നിർവഹിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ക്ലീൻ U സർട്ടിഫിക്കറ്റ്. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടം നിർമിക്കുന്ന ചിത്രം ഈ വെള്ളിയാഴ്‌ച തീയറ്ററുകളിൽ എത്തും. മാസ്സ് പോസ്റ്ററും ടീസറും ഗാനവുമെല്ലാമായി ഇതിനകം പ്രേക്ഷകരുടെ ആകാംക്ഷ വർദ്ധിപ്പിച്ച ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറും തകർപ്പൻ ആക്ഷൻ രംഗങ്ങൾ പീറ്റർ ഹെയ്‌നുമാണ് ഒരുക്കുന്നത് എന്നത് കൂടുതൽ ആവേശം നിറക്കുന്നു. സയ ഡേവിഡാണ് നായിക. മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ഷാജു ശ്രീധർ എന്നിങ്ങനെ മികച്ചൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആദ്യചിത്രം ഹിറ്റാക്കിയ ഒരു സംവിധായകനും ഒരു നായകനും ആദ്യമായി ഒന്നിക്കുന്നു എന്നുള്ളതും ഏറെ പ്രതീക്ഷ പകരുന്നതാണ്. ഒപ്പം ഒരു ബ്ലോക്ക് ബസ്റ്റർ നിർമാതാവും. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് റിലീസാകും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…