ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ പ്രണവിന്റെ നായികയായി അഭിനയരംഗത്തേക്ക് കടന്ന് വന്ന നടിയാണ് റേച്ചൽ ഡേവിഡ്. ബാംഗ്ലൂരിൽ ജനിച്ചു വളർന്നതിനാൽ മലയാളം റേച്ചലിന് അത്ര വശമില്ല. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും റേച്ചലിന്റെ റോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത് നടിയുടെ സാരിയിലുള്ള പുതിയ ഫോട്ടോഷൂട്ടാണ്. വെസ്ലിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നബീല അബിദാണ് മേക്കപ്പ്.