Sunday, February 28

ഐശ്വര്യ ലക്ഷ്മി ഗർഭിണിയോ ? നിറവയറുമായി നിൽക്കുന്ന താരത്തിനോട് എത്രാം മാസം ആണെന്ന് ആരാധകർ

Pinterest LinkedIn Tumblr +

മോളിവുഡിലെ  മുൻനിര നടിമാരിലൊരാളാണ് ഐശ്വര്യ ലക്ഷ്മി. നിവിൻപോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ ആണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് അഭിനയപ്രാധാന്യമുള്ള നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. തുടർച്ചയായി സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ചതോടെ മലയാളത്തിലെ ഭാഗ്യ നായികമാരിൽ ഒരാളായി മാറി ഐശ്വര്യ ലക്ഷ്മി. തുടർന്ന് തമിഴിലും തെലുങ്കിലും സജീവമാണ് താരമിപ്പോൾ.

tovino

tovino

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചു വരുന്നത്. തമിഴ് സാഹിത്യരംഗത്തെ ഇതിഹാസ കഥകളിൽ ഒന്നാണ് പൊന്നിയിൻ സെൽവൻ. ചിത്രത്തിൽ ഐശ്വര്യ റായി, ഐശ്വര്യ രാജേഷ്, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് ഐശ്വര്യമാർ അണിനിരക്കുന്നുണ്ട്. വിശാൽ നായകനായ ആക്ഷൻ എന്ന ചിത്രത്തിൽ ആയിരുന്നു ഐശ്വര്യ ആദ്യമായി തമിഴിൽ അഭിനയിച്ചത്. ഇപ്പോൾ ഗോഡ്സെ എന്ന തെലുങ്ക് ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഐശ്വര്യ.

aiswarya

aiswarya

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. കഴിഞ്ഞദിവസം താരത്തിൻ്റെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നിരുന്നു. നിറവയറുമായി നിൽക്കുന്ന ചിത്രമായിരുന്നു പുറത്തുവന്നത്. നടൻ ടോവിനോ തോമസ് അടക്കമുള്ളവർ താരത്തിനൊപ്പം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. താരം യഥാർത്ഥത്തിൽ ഗർഭിണി ആണെന്ന് കരുതി ധാരാളം ആളുകളാണ് ആശംസകൾ അർപ്പിച്ചു കൊണ്ട് എത്തുന്നത്. ചിലർ എത്രാമത്തെ മാസം ആണ് ഇത് എന്നാണ് ചോദിക്കുന്നത്.

as you watch

as you watch

എന്നാൽ കാണെക്കാണെ എന്ന സിനിമയ്ക്ക് വേണ്ടിയാണ് താരം ഇത്തരത്തിൽ ഗർഭിണിയായി അഭിനയിക്കുന്നത്. ടോവിനോ തോമസ് ആണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്നേഹ എന്ന കഥാപാത്രത്തെ ആണ് ഐശ്വര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അലൻ എന്നാണ് ടോവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ പേര്. ബോബി-സഞ്ജയ് കൂട്ടുകെട്ട് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മനു അശോകൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.