മോളിവുഡിലെ മുൻനിര നടിമാരിലൊരാളാണ് ഐശ്വര്യ ലക്ഷ്മി. നിവിൻപോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ ആണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് അഭിനയപ്രാധാന്യമുള്ള നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. തുടർച്ചയായി സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ചതോടെ മലയാളത്തിലെ ഭാഗ്യ നായികമാരിൽ ഒരാളായി മാറി ഐശ്വര്യ ലക്ഷ്മി. തുടർന്ന് തമിഴിലും തെലുങ്കിലും സജീവമാണ് താരമിപ്പോൾ.
മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചു വരുന്നത്. തമിഴ് സാഹിത്യരംഗത്തെ ഇതിഹാസ കഥകളിൽ ഒന്നാണ് പൊന്നിയിൻ സെൽവൻ. ചിത്രത്തിൽ ഐശ്വര്യ റായി, ഐശ്വര്യ രാജേഷ്, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് ഐശ്വര്യമാർ അണിനിരക്കുന്നുണ്ട്. വിശാൽ നായകനായ ആക്ഷൻ എന്ന ചിത്രത്തിൽ ആയിരുന്നു ഐശ്വര്യ ആദ്യമായി തമിഴിൽ അഭിനയിച്ചത്. ഇപ്പോൾ ഗോഡ്സെ എന്ന തെലുങ്ക് ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഐശ്വര്യ.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. കഴിഞ്ഞദിവസം താരത്തിൻ്റെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നിരുന്നു. നിറവയറുമായി നിൽക്കുന്ന ചിത്രമായിരുന്നു പുറത്തുവന്നത്. നടൻ ടോവിനോ തോമസ് അടക്കമുള്ളവർ താരത്തിനൊപ്പം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. താരം യഥാർത്ഥത്തിൽ ഗർഭിണി ആണെന്ന് കരുതി ധാരാളം ആളുകളാണ് ആശംസകൾ അർപ്പിച്ചു കൊണ്ട് എത്തുന്നത്. ചിലർ എത്രാമത്തെ മാസം ആണ് ഇത് എന്നാണ് ചോദിക്കുന്നത്.
എന്നാൽ കാണെക്കാണെ എന്ന സിനിമയ്ക്ക് വേണ്ടിയാണ് താരം ഇത്തരത്തിൽ ഗർഭിണിയായി അഭിനയിക്കുന്നത്. ടോവിനോ തോമസ് ആണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്നേഹ എന്ന കഥാപാത്രത്തെ ആണ് ഐശ്വര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അലൻ എന്നാണ് ടോവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ പേര്. ബോബി-സഞ്ജയ് കൂട്ടുകെട്ട് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മനു അശോകൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…