പ്രമുഖ ബോളിവുഡ് താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയ്ക്കും ഭാര്യ മാതാവിനുമെതിരെ മുംബൈ പോലീസ് കേസെടുത്തു. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.കഴിഞ്ഞ ദിവസമായിരുന്നു സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തത്.
മുംബയിലെ ജോര്ജിയനിലുള്ള വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. സന്ദീപിന്റെ ഭാര്യ കാഞ്ചന ശര്‍മ്മയാണ് ഇത് ആദ്യം കണ്ടത്. തുടര്‍ന്ന് ഗോരെഗാവിലെ ആശുപത്രിയില്‍ എത്തച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയതതിന് ശേഷമാണ് താരം ആത്മഹത്യ ചെയതത്. ‘ കുറേ നാളുകള്‍ക്ക് മുന്‍പ് തന്നെ താന്‍ ആത്മഹത്യ ചെയ്യുമായിരുന്നു.
എന്നാല്‍ എല്ലാം ശരിയാകുമെന്ന് വിചാരിച്ചാണ് ഇതുവരെ പിടിച്ച് നിന്നത്. പക്ഷേ അവര്‍ സമ്മതിച്ചില്ല. ഇനി എങ്ങോട്ടും പോകാനില്ല. ഇതിന് ശേഷം എന്താണ് സംഭവിക്കുന്നത് എന്നുമറിയില്ല. പക്ഷേ ഇത്രയും നാള് നരകത്തിലൂടെയാണ് താന്‍ കടന്ന് പോയത്,’ എന്നതായിരുന്നു സന്ദീപിന്റെ കുറിപ്പ്സുശാന്ത് സിംഗിനൊപ്പം എം എസ് ധോണി;ദി അണ്‍ടോള്‍ഡ് സ്റ്റോറി, അക്ഷയ് കുമാറി കേസരി തുടങ്ങിയ ചിത്രങ്ങളില്‍ സന്ദീപ് അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിന്ദി സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്.