Categories: ActressCelebrities

സൂരറൈ പോട്രിലെ ബൊമ്മിയ്ക്ക് ശേഷം കിടിലൻ കഥാപാത്രവുമായി അപര്‍ണ

ഫഹദ് ഫാസിലും അനുശ്രീയും സുപ്രധാന വേഷത്തിലഭിനയിച്ച ‘മഹേഷിന്റെ പ്രതികാരം’ എന്ന് ചിത്രത്തിലൂടെ മലയാള സിനിമയില്‍ വളരെ ശ്രദ്ധേയയായ താരമാണ് അപർണ ബാലമുരളി.വളരെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരം.തമിഴ് സൂപ്പർ താരം  സൂര്യ നായകനായയെത്തിയ  സൂരറൈ പോട്രിന് ശേഷം കിടിലൻ  നായികാ കഥാപാത്രവുമായി അപര്‍ണ ബാലമുരളിയെത്തുന്ന ‘ഉല’ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നടന്‍ പൃഥ്വിരാജ് പുറത്തിറക്കി.

aparna

യുവ നടൻ ടൊവിനോ തോമസിനെ നായകനാക്കി ‘കല്‍ക്കി’ എന്ന സിനിമയൊരുക്കിയ പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രമായാണ് അപര്‍ണ എത്തുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ഉലയിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും.കല്‍ക്കി ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ഉല. പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന ഉല, സിക്സ്റ്റീന്‍ ഫ്രെയിംസിന്റെ ബാനറില്‍ ജിഷ്ണു ലക്ഷ്മണ്‍ ആണ് നിര്‍മിക്കുന്നത്.

ula

തമിഴിലും മലയാളത്തിലും ഒരേ പോലെ  ഒരുങ്ങുന്ന ഈ  ചിത്രം മേയ് അവസാന വാരത്തില്‍ ഷൂട്ടിങ് ആരംഭിക്കും. പ്രവീണ്‍ പ്രഭാറാമിനൊപ്പം സുജിന്‍ സുജാതനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ഇത്.വളരെ വ്യത്യസ്ത  രീതിയിലാണ് ചിത്രത്തിന്റെ പോസ്‌റ്റര്‍ ഒരുക്കിയിരിക്കുന്നത്. അപര്‍ണയുടെ മുഖത്തിന്റെ ഒരു വശം കണ്ണുനീര്‍ തുള്ളികള്‍ ഒഴുകി ദുഃഖപൂര്‍ണ്ണവും മറുവശം ചിത്രശലഭങ്ങളും പൂവിതളുകള്‍ നിറഞ്ഞ് പ്രകാശഭരിതവുമാണ് പോസ്‌റ്ററില്‍.

Editor

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago