മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍ നായകനായി എത്തിയ ആറാംതമ്പുരാന്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ്. മോഹന്‍ലാല്‍ ജനന്നാഥനായി എത്തിയപ്പോള്‍ മഞ്ജു വാര്യര്‍ ഉണ്ണിമായയായി എത്തി ഒപ്പത്തിനൊപ്പം നിന്നു.
ഇപ്പോഴിതാ സിനിമയിലെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായ ‘ഹരിമുരളീരവ’വുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ കൊഴുത്തിരിക്കുന്നത്. ആ ഗാനരംഗത്ത് മിന്നിമായുന്ന നടിയെക്കുറിച്ചാണ് ചര്‍ച്ച. മുഖം മറച്ചെത്തിയ ആ നടി ഉര്‍വശിയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പാട്ടില്‍ നടിയുടെ മുഖത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമേ കാണുന്നുള്ളൂ. ഇതുവച്ചാണ് ആ നടി ഉര്‍വശിയാണെന്ന് പലരും അഭിപ്രായപ്പെട്ടത്. സിനിമയിലെ അണിയറപ്രവര്‍ത്തകരോ താരങ്ങളോ ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല.
1997ല്‍ റിലീസ് ചെയ്ത ചിത്രമാണ് ആറാംതമ്പുരാന്. അക്കാലത്തെ വമ്പന്‍ ഹിറ്റായിരുന്നു ചിത്രം. മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കും പുറമേ നരേന്ദ്ര പ്രസാദ്, സായികുമാര്‍, പ്രിയാരാമന്, ശ്രീവിദ്യ, ഗണേഷ് കുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.