സോഷ്യല്‍ മീഡിയയില്‍ വൈറലാണ് നടന് കൃഷ്ണകുമാറിന്റെ കുടുംബം. കുടുംബത്തിലെ എല്ലാവരും തന്നെ യുട്യൂബ് വ്ളോഗര്‍മാരാണ്. മൂത്ത മകള്‍ അഹാനയും മൂന്നാമത്തെ മകള്‍ ഇശാനിയും സിനിമയില്‍ സജീവമാണ്. നാലുപേരും തങ്ങളുടെ ഫിറ്റ്നസില്‍ അതീവ ശ്രദ്ധാലുക്കളാണ്. തീരെ മലിഞ്ഞിരുന്ന ഇഷാനി തടി കൂട്ടിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
താന്‍ എങ്ങനെയാണ് തടികൂട്ടിയതെന്ന് പറയുകയാണ് ഇഷാനി. കൃത്യമായ വര്‍ക്ക് ഔട്ടും അതുപോലെ തന്നെ ഡയറ്റും ചെയ്താണ് താന്‍ തടി കൂട്ടിയതെന്നാണ് ഇഷാനി പറയുന്നത്. തടി കൂട്ടുന്നതിന് വേണ്ടി ചെയ്ത വര്‍ക്ക് ഔട്ടിനെ കുറിച്ച് യൂട്യൂബില്‍ ഒരു വ്ളോഗ് ചെയ്യുകയും അത് ആരാധകര്‍ക്ക് ഒപ്പം പങ്കുവച്ചിരിക്കുകയുമാണ് ഇഷാനി.
ഒന്നര മാസം കൊണ്ട് മൂന്ന് കിലോ കൂടിയെന്ന് ഇഷാനി പറഞ്ഞു. ജിമ്മില്‍ ചെന്ന ശേഷം ആദ്യം എല്ലാവരും 10-15 മിനിറ്റോളം വാം അപ്പ് ചെയ്യണമെന്നും പിന്നീട് മാത്രമേ വര്‍ക്ക് ഔട്ട് തുടങ്ങാന്‍ പാടുള്ളു എന്നും ഇഷാനി പറയുന്നു. ഇശാനി വര്‍ക്ക് ഔട്ടില്‍ ആദ്യം ചെയ്തത് ‘സുമോ’ ഡെഡ് ലിഫ്റ്റാണ്. സുമോ ഡെഡ് ലിഫ്റ്റില്‍ ബാര്‍ വെയ്റ്റ് 20 കിലോയും അല്ലാതെ സൈഡ് വെയ്റ്റ് പത്തും പത്തും വച്ചാണ് ചെയ്തത്. ഇത് മൂന്ന് സെറ്റ് ചെയ്യണമെന്ന് ഇഷാനി പറയുന്നു. പിന്നീട് ‘ഡംബല്‍ റോ’ ചെയ്തു, അതും പത്ത് റൗണ്ട് വീതം മൂന്ന് സെറ്റ് ചെയ്യണമെന്ന് ഇഷാനി പറയുന്നു. അടുത്തതായി താരം ആര്‍മി പുള്‍-അപ്പാണ് ചെയ്തത്. കഴിഞ്ഞ വര്‍ക്ക് വീഡിയോയില്‍ ചെയ്ത അനിമല്‍ ഫ്ലോ ഈ തവണയും ചെയ്തു കാണിക്കുന്നുണ്ട്. ഒരു മാസം ചെയ്യുമ്പോള്‍ തന്നെ മാറ്റം മനസ്സിലാവും. രണ്ടാം മാസത്തിലേക്ക് എത്തുമ്പോള്‍ അത് കാഴ്ചയില്‍ തന്നെ തിരിച്ചറിയാനാകുമെന്നും ഇശാനി പറഞ്ഞു.