യുവതാരം ഷൈൻ നിഗം നായകനായെത്തുന്ന ചിത്രമാണ് ഇഷ്ക്. നവാഗതനായ അനുരാഗ് മനോഹർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഷൈനിനെ കൂടാതെ ആൻ ശീതൽ, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.ഈ 4 എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എ. വി അനൂപ്,സി വി സാരഥി,മുകേഷ് മെഹ്ത എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.ജേകസ് ബിജോയ് ആണ് സംഗീതം.ഇന്ത്യ ഒട്ടാകെ ഫാൻ ബേസ് ഉള്ള പാട്ടുകാരൻ സിദ് ശ്രീറാം ആദ്യമായി മലയാളത്തിൽ ആലപിക്കുന്ന പറയുവാൻ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പൃഥ്വിരാജ് സുകുമാരൻ ആണ് ഗാനം റിലീസ് ചെയ്തത്.ഗാനം കാണാം