ദുല്‍ഖര്‍ സല്മാന് നിര്‍മിച്ച പ്യാലി മികച്ച പ്രതികരണവുമായി മുന്നേറുന്നു. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം കണ്ട ഒരു അധ്യാപികയുടെ പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ചിത്രം ചിന്തിപ്പിച്ചുവെന്നും കുട്ടികളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാന്‍ സാധിച്ചുവെന്നും അധ്യാപിക പറഞ്ഞു. ചുറ്റും നടക്കുന്ന ഒരുപാട് കാര്യങ്ങള്‍ പ്യാലി കാണിച്ചു തന്നു. സഹോദര ബന്ധം ചിത്രം മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും അധ്യാപിക പറഞ്ഞു.
ഒരുപാട് കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ചാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ടീച്ചര്‍ എന്ന നിലയില്‍ പല കാര്യങ്ങളും മനസിലേക്ക് വന്നു. വിദ്യാഭ്യാസം എന്നാല്‍ ബുക്കിനുള്ളിലോ, നാല് ചുവരുകള്‍ക്കുള്ളിലോ ഒതുങ്ങിനില്ക്കുന്നതല്ലെന്ന് ചിത്രം ഓര്‍മിപ്പിച്ചുവെന്നും അധ്യാപിക പറഞ്ഞു. തങ്ങളുടെ കുറേ കുട്ടികള്‍ കരഞ്ഞു. അവരെ ചിത്രം സ്വാധീനിച്ചിട്ടുണ്ടെന്നും അധ്യാപിക കൂട്ടിച്ചേര്‍ത്തു.
ജൂലൈ എട്ടിനായിരുന്നു പ്യാലി തീയറ്ററുകളില്‍ എത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും അന്തരിച്ച നടന് എന്‍.എഫ് വര്‍ഗീസിന്റെ സ്മരണാര്‍ത്ഥമുള്ള എന്‍.എഫ് വര്‍ഗീസ് പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബബിതയും റിന്നും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ബാര്‍ബി ശര്‍മയാണ് പ്യാലിയായി എത്തിയിരിക്കുന്നത്. ബാര്‍ബി ശര്‍മ്മയെ കൂടാതെ ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിജു സണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ദീപു ജോസഫാണ്. പ്രീതി പിള്ള, ശ്രീകുമാര്‍ വക്കിയില്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. ഗീവര്‍ തമ്പിയാണ് പ്രൊജക്ട് ഡിസൈനര്‍. കലാസംവിധാനം-സുനില്‍ കുമാരന്, സ്റ്റില്‍സ്-അജേഷ് ആവണി, കോസ്റ്റിയൂം-സിജി തോമസ്, മേക്കബ്-ലിബിന് മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-സന്തോഷ് രാമന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷിഹാബ് വെണ്ണല, പി.ആര്.ഒ-പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-അനൂപ് സുന്ദരന്‍, നൃത്ത സംവിധാനം-നന്ദ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.