മംഗലശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തെ മോഹൻലാൽ അനശ്വരമാക്കിയ ദേവാസുരം എന്ന ചിത്രം അന്നും ഇന്നും മലയാളികളുടെ പ്രിയ ചിത്രമാണ്. അതുപോലെ തന്നെ അതിലെ ഗാനങ്ങളും. അതിൽ മലയാളികളുടെ ഹൃദയത്തില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന ഗാനമാണ് സൂര്യ കിരീടം. ഗിരീഷ് പുത്തഞ്ചേരിയേയും എംജി രാധാകൃഷ്ണനേയും ഓര്‍ക്കുമ്പോള്‍ ഈ ഗാനത്തെ വിസ്മരിക്കാനാവില്ല. വര്‍ഷങ്ങളിത്രയായിട്ടും ഇന്നും മലയാളികളുടെ ഹൃദയത്തിലുണ്ട് ഈ ഗാനം. മംഗലശ്ശേരി നീലകണ്ഠന്റെ അപ്രതീക്ഷിത വീഴ്ചയും അതിന് ശേഷമുള്ള സംഭവ വികാസങ്ങള്‍ക്കും ശേഷമാണ് ഈ ഗാനം. എം ജി ശ്രീകുമാറിന്റെ ശബ്ദവും മോഹന്‍ലാലിന്റെ ഭാവവും ചിത്രത്തിന് പകിട്ടേകിയെന്ന കാര്യത്തില്‍ സംശയമില്ല.
ഈ സിനിമയ്ക്കിടയിലാണ് ഗിരിഷ് പുത്തഞ്ചേരിയെ ആദ്യമായി കണ്ടതെന്ന് എം ജി ശ്രീകുമാര്‍ പറയുന്നു. അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ സൂപ്പര്‍ഹിറ്റ് കൂടിയായിരുന്നു ഇത്. മലയാളികള്‍ക്ക് ഒരുപാട് നല്ല ഗാനങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ഐവി ശശിയെന്നും അദ്ദേഹത്തിനുള്ള ട്രിബ്യൂട്ടായി താന്‍ ഈ ഗാനം ആലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തന്റെ കുടുംബത്തിലെ എല്ലാവരും ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായിരുന്നു. ചേട്ടനും ചേച്ചിയുമൊക്കെയായി സീമ ചേച്ചിയുടെ വീട്ടില്‍ പോയതും അവിടെ നിന്ന് നല്ല ഭക്ഷണം കഴിച്ച് കംപോസിങ്ങിന് പോവുക ഇതൊക്കെയായിരുന്നു അന്നത്തെ അനുഭവം. അന്ന് മേടയില്‍ വീടിന്റെ പൂമുഖത്ത് എല്ലാവരും ഒരുമിച്ചിരിക്കാറുണ്ട്. തൊഴാന്‍ വരുന്നവരൊക്കെ അമ്മയോട് കുശലം പറയാറുണ്ട്. അപ്പോഴാണ് ഗിരീഷ് പുത്തഞ്ചേരി ആദ്യമായി വീട്ടിലേക്കെത്തിയതെന്നും അദ്ദേഹം പറയുന്നു.
സ്വയം പരിചയപ്പെടുത്തിയതിന് ശേഷമാണ് അദ്ദേഹം ഐവി ശശി പറഞ്ഞിട്ടാണ് വന്നതെന്ന് അറിയിച്ചത്. അങ്ങനെ ഞങ്ങളെല്ലാവരും കൂടി ഒരു ഹോട്ടലില്‍ പോയി. അവിടെ വെച്ചാണ് നീയങ്ങോട്ട് എഴുതെന്ന് അദ്ദേഹം പറഞ്ഞത്. ചേട്ടനൊന്ന് മൂളിത്താ. താനെഴുതാമെന്നായിരുന്നു ഗിരീഷ് പറഞ്ഞത്. ഒന്ന് മൂളിയതിന് ശേഷം ഇതൊക്കെ മതിയെന്നും അദ്ദേഹം പറഞ്ഞു. വിത്തിന്‍ സെക്കന്‍ഡ് സൂര്യകിരീടം പിറന്നു. കേവലം 5 മിനുറ്റ് കൊണ്ടാണ് ഈ ഗാനം അദ്ദേഹം എഴുതിയത്. അമ്മ സത്യം അന്ന് സംഭവിച്ചത് ഇതായിരുന്നുവെന്നും എംജി ശ്രീകുമാര്‍ പറയുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട അനുഭവമായിരുന്നു അതെന്നും ഇന്നും ഓര്‍ത്തിരിക്കുന്നതിനാലാണ് ഇവിടെ പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…