ചുരുങ്ങിയ കാലയളവ് കൊണ്ട് കഠിനാദ്ധ്വാനം കൊണ്ട് മലയാള സിനിമാലോകത്തെ കോമേഡിയന്മാരുടെ നിരയിൽ തന്റേതായ ഒരു സ്ഥാനം സ്വന്തമാക്കുവാൻ സാധിച്ച നടനാണ് അജു വർഗീസ്. മലർവാടി ആർട്ട്സ് ക്ലബിൽ നിന്നും തുടങ്ങിയ ആ യാത്ര ഇന്ന് എത്തിയിരിക്കുന്നത് ഒരു പ്രൊഡ്യൂസറിലാണ് എന്നതാണ് ആ യാത്രയുടെ വിജയം. നിവിൻ പോളിയും നയൻതാരയും നായകരാകുന്ന, ധ്യാൻ ശ്രീനിവാസന്റെ പ്രഥമ സംവിധാന സംരംഭമായ ലവ് ആക്ഷൻ ഡ്രാമയിലൂടെയാണ് അജു വർഗീസ് ഒരു നിർമാതാവിന്റെ കുപ്പായമണിയുന്നത്. ഇന്ന് തീയറ്ററുകളിൽ എത്തിയ വിജയ് സൂപ്പറും പൗർണമിയുമടക്കം നീയും ഞാനും, കോടതി സമക്ഷം ബാലൻ വക്കീൽ , സച്ചിൻ , പന്ത്, ജൂൺ, മധുരരാജ , ജാക്ക് & ജിൽ , ലാഡ് , മസ്താൻ ,സായാഹ്ന വാർത്തകൾ , മാർക്കോണി മത്തായി എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് അജു വർഗീസിന്റേതായി ഈ വർഷം ഒരുങ്ങുന്നത്.
അജു വർഗീസിനും ഭാര്യ അഗസ്റ്റീനക്കും രണ്ടു ജോഡി ഇരട്ടക്കുട്ടികളടക്കം നാല് കുട്ടികളാണ് – ജുവാന, ഇവാൻ, ജെയ്ക്ക്, ലൂക്ക്. എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ഒരു ടെക്കിയായി ജീവിച്ചു തീർക്കേണ്ടിയിരുന്ന ജീവിതത്തിൽ കാതലായ ഒരു മാറ്റം കൊണ്ടുവരുവാൻ അജു വർഗീസ് എടുത്ത ആ തീരുമാനത്തിന്റെ ഫലമാണ് ഇന്ന് അദ്ദേഹം ചെന്നെത്തി നിൽക്കുന്ന ഉയരങ്ങൾ. ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന പ്രാർത്ഥനയോടെ [പ്രിയപ്പെട്ട അജു വർഗീസിന് ഒരായിരം ജന്മദിനാശംസകൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…