സൗബിൻ നായകനാകുന്ന പുതിയ ചിത്രമാണ് അമ്പിളി.ഗപ്പി എന്ന ആദ്യ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ സംവിധായകനായ ജോണ് പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഇത് രണ്ടാം ചിത്രമാണ് സൗബിൻ നായകനായി എത്തുന്നത്. നേരത്തെ സുഡാനി ഫ്രം നൈജീരിയയിലും സൗബിൻ ആയിരുന്നു നായകൻ.ഗപ്പി നിർമിച്ച ഈ4 എന്റർടൈന്മെന്റ്സ് തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്.ചിത്രത്തിലെ ജാക്സൺ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്തിറങ്ങി.വിഷ്ണു വിജയ് ആണ് സംഗീതം.ആന്റണി ദാസൻ ആണ് ഗാനം ആലപിച്ചത്. വിനായക് ശശികുമാർ രചന. വീഡിയോ കാണാം