നടൻ ജാഫർ ഇടുക്കിയുടെ 25ാം വിവാഹവാര്‍ഷികം സിനിമാ സെറ്റില്‍ ആഘോഷിച്ച് അണിയറപ്രവര്‍ത്തകര്‍. ‘ഗാന്ധി സ്ക്വയര്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് വിവാഹവാർഷികം ആഘോഷമാക്കിയത്. ഭാര്യ സിമി, മകന് മുഹമ്മദ് അന്‍സാഫ് എന്നിവര്‍ സെറ്റില്‍ എത്തിയിരുന്നു.നടൻ ജയസൂര്യ, നാദിർഷ തിരക്കഥാകൃത്ത് സുനീഷ് വാരനാട് എന്നിവരുടെ നേതൃത്വത്തില്‍ ആണ് വിവാഹവാർഷികം ആഘോഷമാക്കി മാറ്റിയത്.
തന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട നിമിഷങ്ങൾ ഇവിടെവെച്ച് ആഘോഷിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് താരം പറഞ്ഞു, ജയസൂര്യയെ നായകനാകുന്ന സിനിമയുടെ ചിത്രീകരണം പാലായില്‍ പുരോഗമിക്കുകയാണ്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ പ്രധാനവേഷത്തിൽ നടൻ സലിം കുമാറും എത്തുന്നുണ്ട്. അമർ അക്ബർ അന്തോണി ചിത്രത്തിന്റെ ടെക്നിക്കൽ ക്രൂ തന്നെയാണ് ചിത്രത്തിന്റെയും പിന്നിൽ. സിനിമയുടെ തിരക്കഥ എഴുതുന്നത് സുരേഷ് വാര്യനാടാണ്. ചലച്ചിത്ര താരം അരുണ്‍ നാരായണിന്റെ പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രം നിര്‍മിക്കുന്നത്.