ചുരുളി സിനിമ കാരണം ലാഭമുണ്ടായത് ഹെഡ്സെറ്റ് കമ്പനിക്കാർക്ക് ആണെന്ന് നടൻ ജാഫർ ഇടുക്കി. തന്റെ അറിവിൽ ഇരുപത്തിയഞ്ച് കോടി ഹെഡ്സെറ്റ് ചെലവായെന്ന് ജാഫർ ഇടുക്കി പറഞ്ഞു. റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. ‘എന്റെ അറിവിൽ ഒരു പത്തിരുപത്തിയഞ്ച് കോടി ഹെഡ്സെറ്റ് ചെലവായിട്ടുണ്ട്. ഒരു വീട്ടിൽ അച്ഛനും അമ്മയും മക്കളുമുണ്ടെങ്കിൽ ഇവർ ഒരു ഹെഡ്സെറ്റല്ല ഉപയോഗിക്കുന്നത്. അഞ്ച് പേരുണ്ടെങ്കിൽ അഞ്ച് പേരും അഞ്ച് ഹെഡ്സെറ്റ് ആണ് ഉപയോഗിക്കുന്നതെന്നും ജാഫർ ഇടുക്കി പറഞ്ഞു.
അച്ഛനും അമ്മയും ചിലപ്പോൾ ഒറ്റയ്ക്കിരുന്ന് സിനിമ കാണുമായിരിക്കും. പക്ഷേ, കല്യാണം കഴിക്കാത്ത മകൾ വന്ന് ഹെഡ്സെറ്റ് ചോദിച്ചാൽ അച്ഛൻ കൊടുക്കില്ല. ഹെഡ്സെറ്റ് ചോദിച്ചാൽ അച്ഛൻ ചോദിക്കും നിനക്ക് മറ്റേ പടം കാണാനല്ലേയെന്ന്. അപ്പോൾ എല്ലാവരും ഹെഡ്സെറ്റ് മേടിക്കുമെന്നും ജാഫർ ഇടുക്കി പറഞ്ഞു. ചുരുളി സിനിമ കൊണ്ട് ഹെഡ്സെറ്റ് കമ്പനിക്കാർ ഭയങ്കരമായി വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു.
സിനിമയെ വിമർശിക്കുന്നവരോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമർശിക്കുന്നവർ വിമർശിച്ചോട്ടെയെന്നും പക്ഷേ പഠിച്ചിട്ട് വിമർശിക്കണമെന്നും ജാഫർ ഇടുക്കി പറഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയായ ചുരുളി റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിലെ തെറിവിളിക്ക് എതിരെ വിമർശനം ഉയർന്നിരുന്നു. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചേരി തിരിഞ്ഞ് തർക്കങ്ങൾ രൂപപ്പെട്ടിരുന്നു. ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരി ചുരുളി സംവിധാനം ചെയ്തത്. ലിജോ പെല്ലിശ്ശേരീസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് ചുരുളി നിര്‍മ്മിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…